ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു മരണം. രോഗിയുമായി വന്ന ആംബുലൻസും ആശുപത്രിയിൽ നിന്ന് മടങ്ങിയ ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് രണ്ടുപേരും മരിച്ചത്. അച്ഛനും മകനുമാണ് മരണത്തിന് കീഴടങ്ങിയത്. വാടാനപ്പള്ളി സംസ്ഥാനപാതയിൽ എറവ് അഞ്ചാംകല്ലിൽ കപ്പൽ പള്ളിക്കു മുന്നിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്.
അപകടത്തിൽ പടിയൂർ ചളിങ്ങാട് വീട്ടിൽ ജിതിൻ (28), ഏക മകൻ അദ്രിനാഥ് (3) എന്നിവരാണ് മരിച്ചത്.
അദ്രിനാഥ് രാത്രിയിൽ ഛർദിച്ചതിനെ തുടർന്ന് പന്ത്രണ്ടരയോടെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ കാണിക്കാൻ വന്നതായിരുന്നു അച്ഛൻ ജിതിനും അമ്മ നീതുവും മുത്തച്ഛനും. ഇവർ മകനെ ആശുപത്രിയിൽ കാണിച്ച് പുലർച്ചെ ഒന്നരയോടെ മടങ്ങുമ്പോഴാണ് ആംബുലൻസ് ട്രാക്ക് മാറിയെത്തി നേർക്കുനേർ കൂട്ടിയിടിച്ചത്.
ടൂറിസ്റ്റ് ഡ്രൈവറായ ജിതിൻ സഹോദരന്റെ ഓട്ടോ ടാക്സിയിൽ ആണ് ആശുപത്രിയിലേക്ക് വന്നത്. വണ്ടി ഓടിച്ചിരുന്ന ജിതിൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തലക്കി ഗുരുതരമായി പരിക്കേറ്റ അദ്രിനാഥ് ചികിത്സയ്ക്കിടെയാണ് മരിച്ചത്.
മരണപ്പെട്ട ജിതിന്റെ ഭാര്യ തളിക്കുളം ലത്തീംഖാനയ്ക്ക് സമീപം താമസിക്കുന്ന നീതു (23), നീതുവിന്റെ അച്ഛൻ ചിറ്റൂർ വീട്ടിൽ കണ്ണൻ (55)എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിർധരായ നീതുവിന്റെയും അച്ഛന്റെയും ചികിത്സയ്ക്ക് ധന സഹായം തേടുകയാണ് ഈ കുടുംബം ഇവരുടെ ചികിത്സയ്ക്ക് സഹായം അഭ്യർത്ഥിച്ചു തളിക്കുളം ഗ്രാമപഞ്ചായത്ത് ഇടപെട്ടിരിക്കുകയാണ് തളിക്കുളം പന്ത്രണ്ടാം വാർഡിലാണ് ഇവർ താമസിക്കുന്നത്. ഇരുവർക്കും ശസ്ത്രക്രിയകൾക്കും തുടർ ചികിത്സയ്ക്കും ആയി 9605784991 എന്ന നമ്പറിൽ ധനസഹായം സുമനസ്സുകൾ ഗൂഗിൾ പേ ചെയ്ത് സഹായിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ സജിത അഭ്യർത്ഥിച്ചിട്ടുണ്ട്.