Press "Enter" to skip to content

ആഗസ്റ്റ് മാസം സമ്പൂർണ്ണ നക്ഷത്രഫലം

Rate this post

ആഗസ്റ്റ് മാസം സമ്പൂർണ്ണ നക്ഷത്രഫലം:- 1198 കർക്കടകം 16, ചൊവ്വാഴ്ചയാണ് 2023 ആഗസ്റ്റ് ഒന്നാം തീയതി വരുന്നത് . പ്രധാന മംഗളവേളകളും വാർഷിക ആഘോഷങ്ങളും 2023 ഓഗസ്റ്റിലാണ് സംഭവിക്കുന്നത്.ഓഗസ്റ്റ് ഒന്ന് ചൊവ്വാഴ്ച പൗർണമി ആണ്. . അന്ന് ഭാഗികമായി പൗർണമിയുമുണ്ട്. കർക്കടകം ഒന്നിനും മുപ്പത്തിയൊന്നിനും കറുത്തവാവാണ് എങ്കിൽ, ഓഗസ്റ്റ് ഒന്നിനും മുപ്പത്തിയൊന്നിനും വെളുത്തവാവാണ് എന്ന സവിശേഷതയുമുണ്ട്. പൂയം ഞാറ്റുവേല ആഗസ്റ്റ് 3 വരെയുണ്ട് .പലതരം സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം. ചൊവ്വ നേട്ടങ്ങളെയും തൊഴിലിലുള്ള മികവിനെയും തടസ്സപ്പെടുത്താം. ഏതുകാര്യവും സൂക്ഷിച്ച് ചെയ്യേണ്ട സന്ദർഭമാണ്. വ്യവഹാരങ്ങളിൽ വിജയിക്കാൻ കാത്തിരിക്കേണ്ടിവരും. പുതിയ ഗൃഹത്തിലേക്ക് മാറാൻ കാലവിളംബം വന്നേക്കാം. അദ്ധ്വാനത്തിന് സമർഹമായ വേതനം ലഭിക്കുന്നതാണ്.

 

എന്നാൽ വ്യയം കൂടിയേക്കും. തൊഴിൽ തേടുന്നവർക്ക് ശുഭഫലങ്ങൾ ഉണ്ടാവും. തീരുമാനങ്ങളെടുക്കാൻ മനസ്സ് അശക്തമാകും. തീരുമാനമെടുക്കാൻ കഴിഞ്ഞാൽ നടപ്പിലാക്കാനും വൈക്ലബ്യം വന്നു കൂടും. നിരുന്മേഷത വ്യാപാര രംഗത്തുമുണ്ടാവും. പ്രയോജനരഹിതമായ അലച്ചിലുകൾ മറ്റൊരു സാധ്യതയാണ്. സാമ്പത്തിക സ്ഥിതി നേരിയ തോതിൽ മെച്ചപ്പെടും. ആഗസ്റ്റ് രണ്ടാം പകുതി മുതൽ കാര്യങ്ങൾ വരുതിയിലാകും. തൊഴിൽ രംഗത്ത് നവീകരണം സാധ്യമാകും. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച ആനുകൂല്യം ലഭിക്കുന്നതാണ്. വായ്പകളുടെ തിരിച്ചടവ് സാധ്യമാകും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമോ പുതിയ ചുമതലകളോ സിദ്ധിക്കുന്നതാണ്. എന്നിങ്ങനെ എല്ലാ ഗുണങ്ങളും ഈ നക്ഷത്രങ്ങൾക്ക് ഉണ്ടാവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://youtu.be/UprF-oOqmog