സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായി ലക്ഷ്മീ ദേവിയെ കണക്കാക്കപ്പെടുന്നു. ലക്ഷ്മീ ദേവിയെ ഉചിതമായ രീതിയില്‍ ആരാധിക്കുകയാണെങ്കില്‍ നിങ്ങളിലേക്ക് സമ്പത്ത് ആകര്‍ഷിക്കുമെന്നും ഐശ്വര്യം വരുമെന്നും വിശ്വസിക്കപ്പെടുന്നു. ശാന്തിയും സമാധാനവും എവിടെയുണ്ടോ അവിടെ ലക്ഷ്മീ ദേവി വസിക്കുന്നു എന്നു വിശ്വസിക്കുന്നു. അതേസമയം, കാളീ ദേവിയുടെ അവതാരം കൂടിയാണ് ലക്ഷ്മി.ഈ സമയം സ്ത്രീകൾ അലക്കല്ലെ ലക്ഷ്മി ദേവി പടിയിറങ്ങും എന്നുംപറയുന്നു , എന്നാൽ അതുപോലെ മറ്റു അനവധി ലക്ഷണങ്ങൾ ഉണ്ട് എന്നാൽ ഇത് എല്ലാം ചെയുനതിലൂടെ നമ്മളുടെ വീട്ടിൽ വരുന്ന ലക്ഷ്മി ദേവിയുടെ കടാക്ഷം വരില്ല ,പലരും വീട്ടില്‍ പാത്രങ്ങള്‍ വലിച്ചുവാരിയിട്ട് സൂക്ഷിക്കുന്നു. മിക്കവരും രാത്രിയില്‍ അഴുക്ക് പിടിച്ച പാത്രങ്ങള്‍ അതുപോലെ സൂക്ഷിക്കുകയും രാവിലെ കഴുകുകയും ചെയ്യുന്നു.
എന്നാല്‍, ഈ പ്രവര്‍ത്തി ഒരു നല്ല കാര്യമായി കണക്കാക്കുന്നില്ല. വീട്ടില്‍ ഇത്തരത്തില്‍ പാത്രങ്ങള്‍ കൂട്ടിയിടുകയും അഴുക്കോടെ നിലനിര്‍ത്തുകയും ചെയ്യുന്നത് ലക്ഷ്മീ ദേവിയെ ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീ ദേവി വീട് വിട്ട് ഇറങ്ങിപ്പോകുമെന്ന് വിശ്വസിക്കുന്നു. അതിനാല്‍, വീട്ടില്‍ എല്ലായ്‌പ്പോഴും ശുചിത്വം പാലിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതിലൂടെ ലക്ഷ്മീ കടാക്ഷം നേടാവുന്നതാണ്. വാസ്തു ശാസ്ത്രമനുസരിച്ച് വടക്കുഭാഗം സമ്പത്തിന്റെ ദേവനായ കുബേരന്റെയും സമൃദ്ധിയുടെ ദേവതയായ ലക്ഷ്മീ ദേവിയുടെയും ദിക്കായി കണക്കാക്കപ്പെടുന്നു. അതിനാല്‍ വീടിന്റെ വടക്കുഭാഗത്ത് മാലിന്യങ്ങളോ കൂമ്പാരങ്ങളോ സൂക്ഷിക്കരുത്. വീടിന്റെ ഈ ഭാഗം പോസിറ്റീവ് എനര്‍ജി നിറഞ്ഞതാണ്. ഇവിടെ ഉപയോഗശൂന്യമായ ഒരു വസ്തു സൂക്ഷിക്കുകയാണെങ്കില്‍ ലക്ഷ്മീ ദേവിയും കുബേരനും കോപപ്പെടുമെന്ന് പറയപ്പെടുന്നു. ഈ ദിശ എല്ലായ്‌പ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് സമ്പത്തിന്റെ ഒഴുക്കിന് ഗുണം ചെയ്യും.