സർവ്വ പാപനിവാരണത്തിനായി മൂന്നുനേരവും ശിവമന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്. ഈ ശിവമന്ത്രം സർവ്വ പാപനിവാരണ മന്ത്രം അഥവാ ത്രികാല ജപം എന്നും അറിയപ്പെടുന്നു. ഈ മന്ത്രം ജപിക്കുന്നത് നമ്മൾ മനപ്പൂർവം ചെയ്യുന്ന പാപത്തിന്റെ പരിഹാരമായിട്ടല്ല മറിച്ച് അറിയാതെ ചെയ്യുന്ന അല്ലെങ്കിൽ ചെയ്തിട്ടുള്ള പാപങ്ങൾക്കുള്ള പരിഹാരമായിട്ടാണ്. ഈ മന്ത്രം നിങ്ങൾ പൂജാമുറിയിൽ നെയ് വിളക്ക് കത്തിച്ചുവെച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് ജപിക്കണം. ഇനി ജപിക്കുമ്പോൾ നിങ്ങൾ കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നതെങ്കിൽ വളരെ നല്ലതാണ്. ഈ മന്ത്രങ്ങൾ ജപിക്കാനുള്ള ഉത്തമം ദിവസം എന്നുപറയുന്നത് തിങ്കളാഴ്ച, പ്രദോഷ ദിവസം,
ശിവരാത്രി ദിനം അതുപോലെ തിരുവാതിര ദിവസം എന്നിവയാണ്. സകല ദേവന്മാരുടെയും അധിപനാണ് സാക്ഷാൽ പരമശിവൻ. സംഹാരത്തിൻ്റെ മൂർത്തിയായ പരമശിവൻ ത്രിമൂർത്തികളിൽ മൂന്നാമനാണ്. ത്രിക്കണ്ണുകളും ജഡയിലെ ചന്ദ്രക്കലയും ഗംഗയും കഴുത്തിലെ നാഗങ്ങളും പുലിത്തോൽ വസ്ത്രവും ശരിരത്തിലെ ഭസ്മാദികളും മറ്റ് ദേവതകളിൽ നിന്ന് മഹാദേവനെ വ്യത്യസ്തനാക്കുന്നു. ഇത് പോലെ തന്നെയാണ് ശിവ മന്ത്രങ്ങൾ മറ്റ് മന്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത്.ഓരോ ശിവമന്ത്രങ്ങളുടെയും ഫലങ്ങൾ ഒന്നൊന്നായി വ്യത്യസ്തപ്പെട്ടിരിക്കുന്നു. പ്രപഞ്ച സൃഷ്ടാവിൻ്റെ ഈ മന്ത്രങ്ങൾ ഭക്തിയോടെ ജപിച്ചാൽ അപ്രതീക്ഷിത നേട്ടങ്ങൾക്കൊണ്ട് ജീവിതത്തിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ആചാര്യന്മാർ പറയുന്നു. തോറ്റുപോയവരാണോ നിങ്ങൾ 21 ദിവസം ഈ ശിവമന്ത്രങ്ങൾ ജപിക്കൂ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നേടാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,