Press "Enter" to skip to content

ലക്ഷ്മി ദേവിയുടെ കടാക്ഷമുള്ള നക്ഷത്രക്കാർ

3/5 - (2 votes)

ലക്ഷ്മി ദേവിയുടെ കടാക്ഷമുള്ളവർക്ക് സർവ്വ ഐശ്വര്യങ്ങളും സമ്പത്തും സമൃദ്ധിയും സന്തോഷവും പ്രദാനമാകുമെന്നാണ് ജ്യോതിഷശാസ്ത്രം പറയുന്നത്.മഹാവിഷ്ണുന്റെ പത്‌നിയും സർവ്വ ഐശ്വര്യങ്ങളുടെയും അധിപയുമാണ് മഹാലക്ഷ്മിയെന്ന് വിഷ്ണു പുരാണത്തിൽ പറയുന്നു. ശ്രീ എന്നും ശ്രീ ഭഗവതിയെന്നും ലക്ഷ്മി ദേവി അറിയപ്പെടുന്നു. കയ്യിൽ താമരപ്പൂവും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് മഹാലക്ഷ്മിയുടെ രൂപം പൊതുവിൽ പുരാണങ്ങളിൽ വർണ്ണിച്ചിരിക്കുന്നത്. ദേവീഭാഗവതം പ്രകാരം ആദിപരാശക്തിയുടെ ഒരു ഭാവമാണ് മഹാലക്ഷ്മിയെന്ന് പറയുന്നു. ത്രിലോകങ്ങളെയും അടക്കിവാണ മഹിഷാസുരനെ നിഗ്രഹിക്കാനായി സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചുവെന്നാണ് ഐതീഹ്യം.

 

ദശമഹാവിദ്യകളിൽ പത്താം ഭാവമായ കമലാദേവി മഹാലക്ഷ്മി തന്നെയാണ്. എട്ട് തരത്തിലുള്ള ഐശ്വര്യം ചൊരിയുന്ന അഷ്ടലക്ഷ്മിമാർ മഹാലക്ഷ്മിയുടെ എട്ടു ഭാവങ്ങളാണെന്നും ദേവീഭാഗവതത്തിൽ കാണുന്നു. വേദങ്ങൾ പ്രകാരം രാജസ ഗുണവും ക്രിയാശക്തിയുമായ ലോകമാതാവാണ് മഹാലക്ഷ്മി. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും മഹാലക്ഷ്മി ആണെന്നും പറയുന്നു. കൂടാതെ ത്രിദേവിമാർ മഹാലക്ഷ്മി തന്നെയാണ് എന്ന് വിശദീകരിക്കുന്നുണ്ട്. എന്നാൽ ലക്ഷ്മി കടാക്ഷം നിറഞ്ഞ ഒരു നക്ഷത്രം ഏതെല്ലാം ആണെന്ന് അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/kR7f5axOtvA