അങ്കമാലി ഡയറീസ് എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രേഷ്മ രാജൻ. ചിത്രത്തിൽ ലച്ചി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അന്ന വേഷമിട്ടു. ആലുവ സ്വദേശിനിയായ അന്ന സിനിമയിൽ എത്തുന്നതിന് മുൻപ് നഴ്‌സായിരുന്നു. നഴ്‌സിംഗ് ജോലി ഉപേക്ഷിച്ചാണ് അന്ന സിനിമയിൽ സജീവമായത്. എന്നാൽ ഈ ചിത്രത്തിലൂടെ തന്നെ ആണ് പ്രേക്ഷകരുടെ ഹൃദയം കവർന്ന നടി കൂടി ആണ് . സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സാരിയിലും നാടൻ ലുക്കിലും മാത്രമല്ല മോഡേൺ വേഷവും തനിയ്ക്ക് ചേരുമെന്ന് തെളിയിച്ചിരിക്കുകയാണ് അന്ന. ഇടയ്ക്ക് തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വിഡിയോകളും അന്ന പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിഡിയോ ആണ് വൈറലായിരിക്കുന്നത്.
പാലക്കാട് പുതിയതായി ആരംഭിച്ച സി.എം മൊബൈൽസ് എന്ന ഷോപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതിന്റെ വിഡിയോയാണ് വൈറലായത്. പച്ച നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചത്. അന്നയ്‌ക്കൊപ്പം പ്രയാഗ മാർട്ടിനും മാളവിക മേനോനും ഉണ്ട്. നിരവധി പേരാണ് താരത്തിന്റെ വിഡിയോക്ക് കമന്റും ലൈക്കുമായി എത്തിയത്.ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു , ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.പച്ച ഗൗണാ അതിസുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.