‘നാട്ടു നാട്ടു’വിന്റെ ഓസ്‌കർ നേട്ടത്തിൽ വിമർശനവുമായി അനന്യ ചാറ്റർജി സോഷ്യൽ മീഡിയയിൽ

സിനിമ പ്രേക്ഷകർക്ക് ഇടയിൽ വലിയ ഒരു ആവേശം ആയി മാറിയ ഒരു സിനിമ തന്നെ ആയിരുന്നു ss രാജമൗലി സംവിധാനം ചെയ്ത ചിത്രം rrr ചിത്രം വലിയ ഒരു കളക്ഷനും മികച്ച ഒരു വിജയവും തന്നെ ആണ് നേടിയത്, 95-ാമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ ചിത്രമായിരുന്നു തെലുങ്ക് ചിത്രമായ ‘ആർ.ആർ.ആർ’. ചിത്രത്തിലെ ‘നാട്ടു നാട്ടു’ഗാനത്തിനായിരുന്നു ഓസ്‌കർ ലഭിച്ചത്. മികച്ച ഒറിജിനൽ ഗാനമായാണ് നാട്ടു നാട്ടു തെരഞ്ഞെടുത്തത്.ഇപ്പോഴിതാ ബംഗാളി നടിയും ദേശീയ പുരസ്‌കാര ജേതാവുമായ അനന്യ ചാറ്റർജി ‘നാട്ടു നാട്ടു’വിന്റെ ഓസ്‌കർ നേട്ടതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ അതിനു എതിയരെ വിമർശനം ആയി എത്തിയിരിക്കുകയാണ് അനന്യ ചാറ്റർജി , എന്നാൽ അനന്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. “എനിക്ക് മനസ്സിലായില്ല, ‘നാട്ടു നാട്ടു’വിൽ അഭിമാനം തോന്നേണ്ടതുണ്ടോ എന്നാണ് എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത് ,

 

 

നമ്മുടെ ശേഖരത്തിലുള്ള ഏറ്റവും മികച്ചത് ഇതാണോ? രോഷം അറിയിക്കുന്നു” എന്നാണ് അനന്യയുടെ കുറിപ്പ്. നടിയുടെ കുറിപ്പിനു പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത് , നാട്ടു നാട്ടു എന്ന ചന്ദ്രബോസിൻറെ വരികൾക്ക് കീരവാണിയാണ് സംഗീതം നൽകിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവർ ചേർന്നാണ് ഈ പാട്ടു പാടിയിരിക്കുന്നത്. സിനിമയിൽ രാം ചരണിൻറെയും ജൂനിയർ എൻ.ടി.ആറിൻറെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് ഗാനത്തിന്റെ ദൃശ്യവത്ക്കരണം, എന്നാൽ ഈ വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്നത്,

 

Ranjith K V

focuses on the quality of the articles being written and published on the site. Journalists specialized in film and entertainment news and updates

View all posts by Ranjith K V →