30ാം പിറന്നാൾ ആഘോഷിച്ചു ആലിയ ഭട്ട്. ലണ്ടനിൽ കുടുംബത്തോടൊപ്പം

ബോളിവുഡിലെ വിജയനായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ തന്റെയിടം കണ്ടെത്താൻ ആലിയയ്ക്ക് കഴിഞ്ഞു. ആലിയയുടെ 30-ാം ജന്മദിനമായിരുന്നു ഇന്നലെ. താരത്തിന്റെ പിറന്നാൾ ആഘോഷംആണ് കഴിഞ്ഞ ദിവസം നടന്നത് , 30 വയസ്സായിരിക്കുകയാണെങ്കിലും ഇന്നും 18ന്റെ ചെറുപ്പമാണ് ബോളിവുഡ് താര സുന്ദരി തന്നെ ആണ് . മാർച്ച് 15-നായിരുന്നു ആലിയയുടെ പിറന്നാൾ. ദിനം ഗംഭീരമായി തന്നെ ആഘോഷമാക്കിയിരിക്കുകയാണ് താരം. ലണ്ടനിലായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം നടന്നത്..

 

 

ഏറെ ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് ആലിയയും റൺബീറും. സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് ആലിയയുടെ ബോൡവുഡ് എൻട്രി. 2012ലായിരുന്നു ചിത്രം തിയ്യേറ്ററിലെത്തിയത്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ആഘോഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. എന്നാൽ ഈ ആഘോഷപരിപാടിയിൽ ഭർത്താവ് രൺബീർ കപൂർ, അമ്മ സോണി റസ്ദാൻ, സഹോദരി ഷഹീൻ ഭട്ട്, സുഹൃത്തുക്കൾ എന്നിവരെല്ലാം ആഘോഷത്തിലുണ്ടായിരുന്നു. എന്നാൽ മറ്റു ആരാധകരും ആലിയ ഭട്ട്നു പിറന്നാൾ ആശംസകൾ അറിയിക്കുകയും ചെയ്തു , ഈ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,

Ranjith K V

focuses on the quality of the articles being written and published on the site. Journalists specialized in film and entertainment news and updates

View all posts by Ranjith K V →