നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ കാണാൻ എത്തി അഖിൽ മാരാർ. മഹേഷിനൊപ്പമുള്ള വീഡിയോ ആണ് അഖിൽ പങ്കുവെച്ചിരിക്കുന്നത്.
മഹേഷിന്റെ വീട്ടിലെത്തിയ അഖിലിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. പ്രിയപ്പെട്ട മഹേഷിനൊപ്പം….പ്രാർത്ഥനകൾ എന്നാണ് വീഡിയോ പങ്കുവെച്ച് അഖിൽ മാരാർ കുറിച്ചത്.
എല്ലാവരെയും സ്നേഹിക്കുക ഞാൻ ഒരാളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അയാൾക്ക് ഏറ്റവും വിഷമം വരുന്ന സാഹചര്യത്തിലാണ് അയാൾ ഹാപ്പി ആയിരിക്കുമ്പോൾ ചിലപ്പോൾ എന്റെ ആവശ്യം വേണമെന്നില്ല എന്നതിന്റെ വാക്കുകളും വീഡിയോയുടെ പശ്ചാത്തലത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുൻപ് മാരാരെ മഹേഷ് അനുകരിച്ചിട്ടുണ്ടായിരുന്നു, നിരവധി പേരാണ് അഖിലിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
മുറിവുകളെല്ലാം ഉണങ്ങിത്തുടങ്ങി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്നു താരം. പല്ലുകളുടെ എല്ലാം ചികിത്സയാണ് ഇപ്പോൾ നടക്കുന്നത് മിമിക്രിയിലൂടെയാണ് നിങ്ങളെന്നെ എല്ലാവരും തിരിച്ചറിഞ്ഞത് എന്നെ ഇഷ്ടപ്പെട്ടത് ഇനി കുറച്ചു നാളത്തേക്ക് റെസ്റ്റാണ്. നിങ്ങൾ ആരും വിഷമിക്കേണ്ട പഴയതിനേക്കാൾ അടിപൊളിയായി ഞാൻ തിരിച്ചു വരും അപ്പോഴും നിങ്ങളെല്ലാവരും എന്റെ കൂടെ ഉണ്ടാകണം എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും ഞാൻ ഒരിക്കൽ കൂടി നന്ദി പറയുകയാണെന്നാണ് മഹേഷ് പങ്കുവെച്ചിരുന്ന വീഡിയോയിലൂടെ പറഞ്ഞിരുന്നത്.