മോട്ടോർ വാഹനവകുപ്പ് നിയമ ലംഘനം കണ്ടു പിടിക്കാൻ സംസ്ഥാനത്ത് പ്രവർത്തനക്ഷമമായ എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ആദ്യത്തെ ഒരുമാസം പിഴ ഈടാക്കില്ല. ബോധവത്കരണത്തിനായാകും ഈ കാലയളവ് ഉപയോഗപ്പെടുത്തുക. ഏപ്രിൽ 20 മുതൽ മെയ് 19 വരെ പിഴ ഈടാക്കേണ്ടെന്നാണ് തീരുമാനം. എഐ ക്യാമറകൾ കണ്ടെത്തുന്ന കുറ്റങ്ങൾക്ക് എന്താണ് ശിക്ഷ എന്ന് ഈ കാലയളവിൽ വാഹന ഉടമകളെ അറിയിക്കും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി കെൽട്രോണുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുക്കുന്നതിനാണ് ക്യാമറ പ്രയോജനപ്പെടുക. ക്യാമറയെ വെട്ടിച്ച് പോകുക പ്രയാസകരമായിരിക്കും. ഏതെല്ലാം രീതിയിൽ വാഹനം വെട്ടിച്ചുപോകാൻ ശ്രമിച്ചാലും ക്യാമറ പിന്തുടരുമെന്നതാണ് പ്രത്യേകത.
ക്യാമറയിൽ പതിഞ്ഞാൽ പിഴയടയ്ക്കാനുള്ള നോട്ടീസ് വീട്ടിലെത്തുകയും ചെയ്യും.പിഴ ഇങ്ങനെ ഹെൽമറ്റില്ലാത്ത യാത്ര – 500 രൂപ രണ്ടാംതവണ – 1000രൂപ ലൈസൻസില്ലാതെയുള്ള യാത്ര -5000രൂപ ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം – 2000രൂപ അമിതവേഗം – 2000രൂപ മദ്യപിച്ച് വാഹനമോടിച്ചാൽ – ആറുമാസം തടവ് അല്ലെങ്കിൽ 10000 രൂപ
രണ്ടാംതവണ – രണ്ട് വർഷം തടവ് അല്ലെങ്കിൽ 15000 രൂപ ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ – മൂന്നുമാസം തടവ് അല്ലെങ്കിൽ 2000രൂപ
രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കിൽ 4000 രൂപ ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേരുണ്ടെങ്കിൽ – 1000രൂപ
സീറ്റ് ബെൽറ്റില്ലെങ്കിൽ ആദ്യതവണ -500രൂപ ആവർത്തിച്ചാൽ – 1000രൂപ എന്നിങ്ങനെ ആണ് പിഴ ഈടാക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,