പാവപ്പെട്ടവർക്ക് കൈത്താങ്ങായി അഹാനയും അനിയത്തിമാരും. അഹാദിക്ഷീക ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സഹായ സംഘടനക്കാണ് താരക്കുടുംബം ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. പാവപ്പെട്ട കുട്ടികളുടെ പഠനവും സ്ത്രീകളുടെ ജോലിക്ക് വേണ്ടിയും ആണ് ഇവർ ഇത് തുടങ്ങുന്നത്.അഹാനയുടെയും അനിയത്തിമാരുടെയും പേരിന്റെ ആദ്യ അക്ഷരം കൊണ്ടാണ് ഈ പേര് എടുത്തത് ചേച്ചിയുടെ ആവശ്യത്തിനു പങ്കുചേരാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് സഹോദരിമാർ.
ഇങ്ങനെ ഒരു ഓർഗനൈസേഷനിലൂടെ എല്ലാവരെയും സഹായിക്കാൻ എളുപ്പമായിരിക്കും ഇങ്ങനെ ഒരു ഫൗണ്ടേഷനിൽ ഭാഗമായതിൽ വളരെയേറെ സന്തോഷിക്കുന്നു എന്നും ഇവർ പറയുന്നുണ്ട്.കേന്ദ്രമന്ത്രി വി മുരളീധരനാണ് ഉദ്ഘാടനം ചെയ്തത് കൃഷ്ണകുമാറിന്റെ മക്കളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണാ സിസ്റ്റേഴ്സ് എന്ന വിളിപ്പേരുള്ള ഈ നാല് സഹോദരിന്മാരുടെ അമ്മയാണ് സിന്ധു കൃഷ്ണകുമാർ, സിന്ധുവും യൂട്യൂബിൽ ഇപ്പോൾ തിളങ്ങുന്ന താരമാണ്.
ഇവരുടെ ബ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വണ്ണായി തുടരുകയാണ് ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ നിമിഷങ്ങളും വിശേഷങ്ങളും ആഘോഷങ്ങളും എല്ലാം ഇവർ സമൂഹമാധ്യമങ്ങളിൽ വഴി ജനങ്ങളെ അറിയിക്കാറുണ്ട്. ഇവർ പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം നിമിഷം നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകാറുള്ളത്.