Kerala

അഡ്വ. ലാൽകൃഷ്ണ രണ്ടാം വരവിനു ഒരുങ്ങുന്നു ഷാജി കൈലാസ്

ഷാജി കൈലാസ്-സുരേഷ് ​ഗോപി കൂട്ടുക്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചവയാണ്. പ്രത്യേകിച്ച് ചിന്താമണി കൊലക്കേസ്. ഒരു പക്ഷെ ഈ സിനിമയേക്കാൾ ആരാധകരുണ്ട് ചിത്രത്തിലെ സുരേഷ് ​ഗോപിയുടെ കഥാപാത്രത്തിന്. എൽ.കെ. ലാൽ കൃഷ്ണ വിരാടിയാർ . സുരേഷ് ഗോപി ആരാധകർക്ക് മാത്രമല്ല, മലയാള സിനിമാ പ്രേമികൾക്ക് മുഴുവൻ ആവേശമാണ് ആ പേര്. മലയാളത്തിലെ ആ ഫയർബ്രാൻഡ് കഥാപാത്രം വീണ്ടും വരും എന്ന് കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ്പ് സംവിധായകൻ ഷാജി കൈലാസ് പ്രഖ്യാപിച്ചതും ആണ് , ജനപ്രിയ ചിത്രങ്ങളുടെ രണ്ടാം വരവ് എന്നും സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. അത്തരത്തിൽ രണ്ടാം ഭാഗം വരണമെന്ന് സിനിമ പ്രേമികൾ ഏറെ ആഗ്രഹിച്ചതും ചർച്ച ചെയ്യപ്പെട്ടതുമായ ചിത്രമാണ് സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസ്. അടുത്തിടെ ചിത്രത്തിന്റെ രണ്ടാം ഭാഗങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 

 

ഇപ്പോഴിതാ ഷാജി കൈലാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ പോസ്റ്റിലൂടെ തിരക്കഥ പകുതി പൂർത്തിയായിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഷാജി കൈലാസ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്.എന്നാൽ ഈ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ചിത്രം മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ തന്നെ കൊണ്ട് വരുകയും ചെയ്യും എന്നാൽ വലിയ ഒരു ഇടവേളക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ഷാജി കൈലാസ് , ഈ ചിത്രം ഉടൻ ഉണ്ടാവും എന്നും പറയുന്നു ,

To Top