ആദി പുരുഷിനെ കുറിച്ച് മോശം അഭിപ്രായം, യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച് പ്രഭാസ് ആരാധകർ

sruthi

പ്രഭാസ് പ്രധാന വേഷത്തിലെത്തിയ ആദി പുരുഷ് എന്ന ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ  യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച് പ്രഭാസ് ആരാധകർ.

പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം 500 കോടി ബജറ്റിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തെന്നിന്ത്യൻ സൂപ്പർ താരം  പ്രഭാസ് നായകനായ ആദിപുരുഷ് റിലീസിന് എത്തിയിരിക്കുന്നത്. രാമായണത്തെ ആസ്പദമാക്കിയ ചിത്രത്തിന് വൻ വരവേൽപ്പാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്,

എന്നാൽ ഹൈദരാബാദിലെ പ്രസാദ് ഐ മാക്സ്  തീയേറ്ററിന് മുന്നിൽ വെച്ചുണ്ടായ  സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ അഭിപ്രായം പറയുന്നതിനിടെ അത് കേട്ട് നിന്നിരുന്ന ഒരു കൂട്ടം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു, ചിത്രത്തിലെ വി എഫ് എക്സ് നിലവാരമില്ലെന്ന് അഭിപ്രായപ്പെട്ട പ്രേക്ഷകനാണ് മർദ്ദനത്തിന് ഇരയായത്,

പ്രഭാസ് ആരാധകരുമായി ഇയാൾ  തർക്കിക്കുന്നതും വീഡിയോയിൽ കാണാം. ചിത്രത്തിനെതിരെ മോശം അഭിപ്രായം പറഞ്ഞതാണ് പ്രഭാസ് ആരാധകരെ ചൊടിപ്പിച്ചത്  .

 റാം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. വിഫ് എക്സിന് ഏറെ പ്രാധാന്യം നൽകിയ സിനിമയാണിത്. ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സേഫ് അലിഖാനാണ് എത്തുന്നത്. ജാനകിയായി കൃതി സനോനും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗും അഭിനയിക്കുന്നു. അഞ്ചു ഭാഷകളിലായി ഇറങ്ങുന്ന ചിത്രം ഏകദേശം 7000 ത്തിൽ പരം തീയറ്ററുകളിലാണ് പ്രദർശനത്തിനെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ചിത്രത്തിനായി ലഭിക്കുന്നത്.

 

adipurush film review incident