ഒരു സാധാരണക്കാരന്റെ അവകാശം ആണ് ആധാർകാർഡ് ,ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സ്വയം പുതുക്കുന്നത് ജൂൺ 14 വരെ സൗജന്യമായിരിക്കും. 25 രൂപയെന്ന നിലവിലെ നിരക്കാണ് 3 മാസത്തേക്ക് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ അക്ഷയ സെന്ററുകൾ അടക്കമുള്ള കേന്ദ്രങ്ങൾ വഴി ചെയ്യുന്നതിനുള്ള 50 രൂപ നിരക്ക് തുടരും.ആധാർ കാർഡ് എല്ലാവർക്കും പ്രാധാന്യം ഉള്ള ഒരു രേഖ ആണ് ,എന്നാൽ അത് എടുത്തു 10 വര്ഷം ആയി എങ്കിൽ നിർബന്ധമായും പുതുക്കണം. ഈ തീയതി കഴിഞ്ഞാൽ സൗജന്യമായി ആധാർ കാർഡ് പുതുക്കാനാകില്ല ഇന്ത്യയിൽ ഒരു പൗരന്റെ അടിസ്ഥാന രേഖയാണ് ആധാർ കാർഡ്. സർക്കാരിന്റെതുൾപ്പടെ ഏതൊരു കാര്യത്തിനും ഇപ്പോൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത് ആധാർ കാർഡാണ്.
ആധാറെടുത്ത് 10 വർഷമായവരെ രേഖകൾ പുതുക്കാൻ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. തിരിച്ചറിയൽ രേഖകൾ പുതുക്കുന്നതു നിർബന്ധമല്ലെങ്കിലും അപ്ഡേറ്റ് ചെയ്യാൻ യുഐഡിഎഐ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. വിവരശേഖരത്തിന്റെ കൃത്യത വർധിപ്പിക്കുകയാണു ലക്ഷ്യം.ജൂൺ 14 കഴിഞ്ഞാൽ ആധാർ കാർഡ് പുതുക്കാൻ പണം നൽകണം എന്നാണ് പറയുന്നത് , അക്ഷയകേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് ആണ് ആധാർകാർഡ് പുതുക്കാൻ കഴിയുന്നത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/h5kbG7iiH0I