മലയാള സിനിമ വിശേഷങ്ങൾ അതുപോലെ സിനിമ നായകന്മാരുടെയും സിനിമ നായികമാരുടെയും കാര്യങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്. എന്നാൽ മലാലയാളത്തിൽ പ്രമുഖ നടിമാരുടെ എല്ലാം വിശേഷങ്ങൾ എല്ലാം നമ്മൾക്ക് അറിയുന്നതും ആണ് , എന്നാൽ നമ്മൾ പണ്ട് കാലത്തു കേട്ട് മറന്ന ഒരു ഗാനത്തിലെ ഒരു കുഞ്ഞു കുട്ടിയെ കുറിച്ച് ആണ് ഇത് , മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് മാളൂട്ടി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഫാമിലി ഡ്രാമ സിനിമകളിൽ ഒന്നായിട്ടാണ് ഈ സിനിമയെ കണക്കാക്കപ്പെടുന്നത്.
ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിൽ ഉർവശി ആയിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം ബേബി ശ്യാമിലി ആണ് ഈ സിനിമയിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ജയറാമിന്റെ തോളിൽ വിശ്രമിക്കുന്ന ഈ കൊച്ചു കുട്ടി ആരാണ് എന്ന് നിങ്ങൾക്ക് മനസ്സിലായോ ഇവർ പിന്നീട് മലയാളത്തിലെ ഒരു സൂപ്പർ താരമായി മാറുകയാണ് ചെയ്തത്. സൂപ്പർതാരം എന്നു പറയുമ്പോൾ അഭിനയ മേഖലയിൽ അല്ല കേട്ടോ ഇവർ താരമായി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ പേര് എടുത്തത്. അഭയ ഹിരൻമയി ആണ് ആ ചെറിയ പെൺകുട്ടി ,അതേസമയം ഇവരുടെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ആണ് ഇത് ഇവർ ആണ് എന്ന റിപ്പോർട്ട് ആദ്യമായി വന്നത് ,