ആധാർകാർഡ് പുതുക്കാത്തവർക്ക് ഇനി ആനുകൂല്യങ്ങൾ മുടങ്ങും

18 വയസിന് മുകളിലുള്ളവർ എത്രയും പെട്ടെന്ന് ആധാർ പുതുക്കാൻ നിർദേശം. . ആഗസ്റ്റ് മാസത്തോടെ 18 വയസിന് മുകളിലുള്ളവരുടെ ആധാർ പുതുക്കൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് നടപടികൾ പുരോഗമിക്കുകയാണ്. അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കായി തൊഴിലിടങ്ങളിൽ ആധാർ പുതുക്കൽ സേവനം ആരംഭിച്ചിട്ടുണ്ട്. ഇലക്ഷൻ ഐഡി കാർഡ്, റേഷൻ കാർഡ് ഉടമസ്ഥൻ മാത്രം , ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, സർവീസ്/ പെൻഷൻ ഫോട്ടോ ഐ.ഡി കാർഡ്, പാസ്‌പോർട്ട്, ഭിന്നശേഷി ഐ.ഡി കാർഡ്, ട്രാൻസ്‌ജെൻഡർ ഐ.ഡി കാർഡ് തുടങ്ങിയവയിൽ ഏതെങ്കിലും പേര് തെളിയിക്കുന്ന രേഖയും പാസ്‌പോർട്ട്, ഇലക്ഷൻ ഐഡി കാർഡ്, റേഷൻ കാർഡ്, കിസാൻ ഫോട്ടോ പാസ് ബുക്ക്, ഭിന്നശേഷി ഐഡി കാർഡ്, സർവീസ് ഫോട്ടോ ഐ.ഡി കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ട്രാൻസ്‌ജെൻഡർ ഐഡി കാർഡ്, ഇലക്ട്രിസിറ്റി/ ഗ്യാസ് കണക്ഷൻ/ വാട്ടർ/ ടെലിഫോൺ/ കെട്ടിട നികുതി ബില്ലുകൾ, രജിസ്‌ട്രേഡ് സെയിൽ എഗ്രിമെന്റ് തുടങ്ങിയ വിലാസം തെളിയിക്കുന്ന രേഖയും സഹിതം ആധാർ സേവന കേന്ദ്രത്തിലെത്തി ആധാർ പുതുക്കാവുന്നതാണ് , 15നും 17നും ഇടയിൽ പ്രായമുള്ളവരുടെയും ബയോമെട്രിക് രേഖകളും പുതുക്കേണ്ടതാണ്. ഫോൺ നമ്പറുമായി ആധാർ കാർഡ് ബന്ധിപ്പിക്കാത്തവർ ബന്ധിപ്പിക്കേണ്ടതുമാണ്. ഉടൻ ഈ പുതുക്കൽ പൂർത്തിയാക്കണം എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/nwjFU0oZF80