ആധാർ കാർഡ് നിർബന്ധമായും പുതുക്കണം ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കും

Ranjith K V

ഒരു സാധാരണക്കാരനെ അവകാശം ആണ് ഇന്ത്യയിൽ ഒരു പൗരന്റെ അടിസ്ഥാന രേഖയാണ് ആധാർ കാർഡ്. സർക്കാരിന്റെതുൾപ്പടെ ഏതൊരു കാര്യത്തിനും ഇപ്പോൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത് ആധാർ കാർഡാണ്. ആധാർ കാർഡ് എടുത്തിട്ട് പത്ത് വര്ഷം കഴിഞ്ഞെങ്കിൽ നിരബന്ധമായും അത് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാർ കാർഡ് പുതുക്കണമെങ്കിൽ തീർച്ചയായും പണം നല്കണം. എന്നാൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്നു.

 

ജൂൺ 14 കഴിഞ്ഞാൽ ആധാർ കാർഡ് പുതുക്കാൻ പണം നൽകണം. ഒരു വ്യക്തിയുടെ ബയോമെട്രിക്‌സ്, വിലാസം, ഇമെയിൽ, ഫോൺ നമ്പർ, മറ്റ് വിവരങ്ങൾ എല്ലാം പുതുക്കാനുള്ള അവസരമാണ് ഇത്. പത്ത് വർഷത്തിലേറെയായി തങ്ങളുടെ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവർ https://myaadhaar.uidai.gov.in എന്ന വിലാസത്തിൽ ഓൺലൈനായി ആധാർ പുതുക്കാം.സാധാരണയായി യുഐഡിഎഐ 50 രൂപ ഫീസ് ഈടാക്കാറുണ്ടെങ്കിലും ജൂൺ 14 വരെ ഇത് ആവശ്യമില്ല. MyAadhaar പോർട്ടലിൽ മാത്രമേ സൗജന്യ സേവനം ഓൺലൈനായി ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആധാർ കേന്ദ്രങ്ങളിൽ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന്, കാർഡ് ഉടമകൾ 50 രൂപ ഫീസ് അടയ്‌ക്കേണ്ടി വരും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,