ദിനവും 5 ഗ്ലാസ് ചൂടുവെള്ളം, തടി കുറയുന്നത്‌ ഇങ്ങനെ

Ranjith K V

അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ എത്ര ശ്രമിച്ചിട്ടും തടി കുറയുന്നില്ലെങ്കിൽ അതിന് കാരണ നിങ്ങൾ ചെയ്യുന്ന ചില തെറ്റുകളായിരിക്കും. തടി കുറയ്ക്കാനായി നിങ്ങളുടെ വെള്ളം കുടി ശീലം ഒന്ന് ശ്രദ്ധിക്കണം. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനായി ചൂടുവെള്ളം നിങ്ങളെ സഹായിക്കും. അത്ഭുതപ്പെടേണ്ട, ചൂടുവെള്ളം കുടിച്ചുകൊണ്ട് നിങ്ങൾക്ക് തടി കുറയ്ക്കാനാകും. ചൂടുവെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചൂടുവെള്ളം നിങ്ങളുടെ ഭക്ഷണത്തിലെ കൊഴുപ്പ് തന്മാത്രകളെ വേഗത്തിൽ വിഘടിക്കാൻ സഹായിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യുന്നു. നമ്മുടെ ശരീരത്തിന്റെ 70 ശതമാനവും ജലത്താൽ നിർമ്മിതമാണ്. നമ്മുടെ ശരീരം കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്, ഓരോ വ്യക്തിയും ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കണം ,

 

 

ഉറക്കമുണർന്ന ഉടൻ അര കപ്പ് ചൂടുവെള്ളവും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് മറ്റൊരു കപ്പ് ചൂടുവെള്ളവും കുടിക്കുന്നതാണ് ഹോട്ട് വാട്ടർ ഡയറ്റ്. ജലത്തിന്റെ താപനില 50 ഡിഗ്രി സെൽഷ്യസിൽ കൂടുന്നില്ലെന്ന് ഉറപ്പാക്കണം. തടി കുറയ്ക്കാനായി ചൂടുവെള്ളം നിങ്ങളെ എങ്ങനെ സഹായിക്കുന്നു ദിവസവും രാവിലെയോ പകൽ മുഴുവൻ ചൂടുള്ള വെള്ളം കുടിക്കുന്നത് മൂന്ന് തരത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഒന്നാമതായി അത് നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കുന്നു. ചൂടുവെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീര താപനിലയിൽ മാറ്റം വരുത്തുന്നു. ജലത്തിന്റെ ചൂടുള്ള ഊഷ്മാവ് നികത്താൻ, നമ്മുടെ ശരീരം ആന്തരിക ഊഷ്മാവ് കുറയ്ക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,