കേട്ടവർ കേട്ടവർ കൊട്ടിയൂരിലേക്ക് ഓടി എത്തിയപ്പോൾ അത്ഭുതം

Ranjith K V

വടക്കേ മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളാണ്‌ കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ’. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാവലിപ്പുഴയുടെ തീരത്തുള്ള ഈ നാടിനെ ദക്ഷിണ കാശി എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്‌. ‘ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്.അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാൽ, നെയ്യ്, ഇളനീർ കരിക്ക് എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ മദ്ധ്യത്തിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ശ്രീ പാർവ്വതിയെ ആരാധിക്കുന്നത്.[ തുമ്പയും, തുളസിയും, കൂവളത്തിലയുമാണ് മണിത്തറയിലുപയോഗിക്കുന്നത്.

.

 

ഭക്തർക്ക് പ്രസാദവും ഭക്ഷണവും നൽകുന്നത് മലവാഴയുടെ ഇലയിലാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നീരെഴുന്നള്ളത്തിനു ജലം കൊണ്ടുപോകുന്നത് കാട്ടുകൂവയുടെ ഇലയിലാണ്.മണ്ണും മഴയും കാട്ടാറുകളും ഒക്കെ ചേർന്നുള്ള കൊട്ടിയൂരും പരിസരവും ഉണരുന്നത് മഴക്കാലത്താണ്. കാടിന്റെ വന്യതയിലും കാട്ടാറിന്റെ രൗദ്രതയിലും 28 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ ഉത്സവം കണ്ണൂരുകാരുടെ മാത്രമല്ല, ഏതൊരുശൈവവിശ്വാസിയുടെയും ഭക്തിയെ ഊട്ടിയുറപ്പിക്കുന്നതാണ്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും തികച്ചുംവ്യത്യസ്തമായ കൊട്ടിയൂരിൽ നെയ്യാട്ടത്തിൽ തുടങ്ങി തൃക്കലശാട്ടിൽ അവസാനിക്കുന്ന ഉത്സവം വൈശാഖ മഹോത്സവം എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ എല്ലാവരും ഈ അമ്പലത്തിലേക്ക് ആണ് വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,