എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംബ്ലോയ്ബിലിറ്റി സെന്റർ വഴി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ.എംപ്ലോയബിലിറ്റി സെന്റർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂൺ എട്ടിന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അഭിമുഖം നടത്തുന്നു. എംപ്ലോയിബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം.സിവിൽ എൻജിനീയർ▪️ഇലക്ട്രിക്കൽ എൻജിനീയർ▪️ഇലക്ട്രിഷ്യൻ▪️റിസപ്ഷനിസ്റ്റ്▪️ടൂർസ് ആൻഡ് ട്രാവൽസ് സ്റ്റാഫ്▪️റൂം ബോയ്▪️ഹൗസ് കീപ്പിങ്▪️അക്കൗണ്ടന്റ് ▪️അക്കൗണ്ട്‌സ് അസിസ്റ്റന്റ്,തുടങ്ങിയ ഒഴിവുകളാണുള്ളത്. പ്രായപരിധി 18 നു 35 നും മധ്യേ. രജിസ്റ്റർ ചെയ്യുന്നതിനായി ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും രജിസ്‌ട്രേഷൻ ഫീസ് 250 രൂപയും സഹിതം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ രശീതി, ബയോഡാറ്റയുടെ പകർപ്പ്(മൂന്ന്) എന്നിവ നൽകിയാൽ മതി. ഫോൺ: 0491 2505435 ,
അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ നെടുമങ്ങാട് അഡീഷണൽ ശിശുവികസന പദ്ധതി കാര്യാലയത്തിലെ അരുവിക്കര, കരകുളം, വെമ്പായം ഗ്രാമ പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 20നകം നൽകണം. അപേക്ഷകർ സ്ത്രീകൾ ആയിരിക്കണം. അപേക്ഷയുടെ കവറിനു പുറത്ത് തസ്തിക, പഞ്ചായത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം. (എസ് സി, എസ്ടി വിഭാഗത്തിൽ എസ്.എസ്.എൽ.സി. വിജയിക്കാത്തവർക്കും അപേക്ഷിക്കാം. അങ്കണവാടി ഹെൽപ്പർ തസ്തിതകയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. കഴിയാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.അപേക്ഷകൾ കാര്യാലയത്തിൽ നേരിട്ടോ, ഉഷാ സ്റ്റീഫൻ, ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. നെടുമങ്ങാട് അഡീഷണൽ താഴെ ചിറ്റാഴ, തിരുവനന്തപുരം – 28 എന്ന വിലാസത്തിൽ തപാലിലോ നൽകണം. കുടുതൽ വിവരങ്ങൾക്ക്: 0472-2585323, 9946475209