മേലടി ഐസിഡിഎസ് പ്രോജക്റ്റിലെ കോഴിക്കോട് തുറയൂർ അംഗണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും തുറയൂർ ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് മേലടി ഓഫീസിൽ ലഭ്യമാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 9 വൈകിട്ട് 5 മണി. പൂരിപ്പിച്ച അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം.ഫോൺ നമ്പർ – 8281999294
അങ്കണവാടി ജോലികൾ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ,
ഐസിഡിഎസ് കുന്നുമ്മൽ പ്രോജക്ടിലെ നരിപ്പറ്റ, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തിക കളിലേക്കും മരുതോങ്കര പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാർ ആയിരായിരിക്കണം.അങ്കണവാടി വർക്കർ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായതും, ഹെൽപ്പർ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നതും പത്താം ക്ലാസ് തോറ്റവരുമായ 18-46 പ്രായ പരിധിയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ,കുന്നുമ്മൽ,കുറ്റ്യാടി പോസ്റ്റ്, 673508 എന്ന വിലാസത്തിൽ ജനുവരി ഒന്നിന് വൈകുന്നേരം 5 മണിക്ക് ഉള്ളിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിച്ചിരിക്കണം.
അപേക്ഷ കവറിന്റെ പുറത്ത് പഞ്ചായത്തിന്റെ പേരും തസ്തികയുടെ പേരും വ്യക്തമായി എഴുതണം.
ഫോൺ: 0496 259 7584 , അപേക്ഷകൾ എല്ലാം നേരിട്ട് അപേക്ഷിക്കാവുന്നത് ആണ് , അഭിമുഖം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് ആണ് ,