Job Vacancies

Kerala MVD വിജ്ഞാപനം വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആവാം

കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അത്ഭുതകരമായ അവസരം വന്നിരിക്കുന്നു , കേരള മോട്ടോര്‍ വാഹന വകുപ്പില്‍ സുവര്‍ണ്ണാവസരം. കേരളം പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോള്‍ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പോസ്റ്റിലേക്ക് മൊത്തം 30 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഡിസംബര്‍ 15 മുതല്‍ 2023 ജനുവരി 18 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക,

21-36. 02.01.1986 നും 01.01.2001 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് സാധാരണ ഇളവുകളോടെ പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നോക്ക സമുദായങ്ങൾ എന്നിവയ്ക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമായ പാസായിരിക്കണം.
സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷനോ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനമോ നൽകുന്ന ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിലോ മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ ഡിപ്ലോമ എന്നവയിൽ മൂന്ന് വർഷത്തെ പാസായിരിക്കണം , ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.

English Summary:- Kerala MVD Job Vacancy

 

To Top