മലയാള സിനിമാലോകത്തു സമീപകാലത്ത് ഇറങ്ങിയ ട്രെയ്‍ലറുകളിൽ റോഷാക്കിനെപ്പോലെ പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും സൃഷ്ടിച്ച ഒരു ട്രെയ്‍ലർ ഉണ്ടാവില്ല. (Rorschach)മമ്മൂട്ടി മുഖം മറച്ച് പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് മുതൽ സൃഷ്ടിച്ചെടുത്ത നിഗൂഢതയെ ഇരട്ടിപ്പിക്കുന്ന ഒന്നായിരുന്നു ചിത്രത്തിൻറെ രണ്ട് ദിവസം മുൻപെത്തിയ ട്രെയ്‍ലർ.
ഒന്നും വിട്ടുപറയാത്ത, കഥാ സൂചനകൾ സൂക്ഷിച്ചു മാത്രം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ച ട്രെയ്‍ലറിൽ നിന്നും ചില കണ്ണികൾ ചേർത്ത് വായിച്ചെടുക്കാനുള്ള ശ്രമം നടത്തുകയാണ് സിനിമാപ്രേമികൾ. സിനിമയുടെ കഥയെക്കുറിച്ച് പല തരം തിയറികൾ സോഷ്യൽ മീഡിയയിൽ ഇതിനകം പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. അതിലൊന്ന് ചിത്രത്തിൽ വൈറ്റ് റൂം ടോർച്ചർ എന്ന പീഡനമുറയുടെ റെഫറൻസ് ഉണ്ടാവും എന്നതാണ്. കഥയിൽ ഇത് പ്രാധാന്യത്തോടെ കടന്നുവരുമെന്നും പ്രേക്ഷകരിൽ ചിലർ വിശ്വസിക്കുന്നു.
ട്രെയ്‍ലറിൻറെ ഏറ്റവുമൊടുവിൽ സീ യു സൂൺ എന്ന എഴുത്തിനൊപ്പം വെളുത്ത നിറത്തിൽ മുങ്ങിക്കിടക്കുന്ന ഒരു മുറിയിൽ മമ്മൂട്ടിയുടെ കഥാപാത്രം തലകുനിച്ച് ഇരിക്കുന്ന രംഗം കാണിക്കുന്നുണ്ട്. ദൃശ്യത്തിലെ ചുവരുകളും തറയും സീലിംഗും ഫർണിച്ചറുകളുമെല്ലാം വെളുത്ത നിറത്തിലാണ്.
മമ്മൂട്ടി ഇരിക്കുന്ന കിടക്കയിലെ വിരിപ്പുകളും കഥാപാത്രത്തിൻറെ വസ്ത്രവുമെല്ലാം വെളുപ്പ് നിറത്തിൽ തന്നെ. എന്നാൽ ഇത് ആണ് എല്ലാവരും ചർച്ച ചെയ്യുന്നത് ഇത് എന്തെകിലും നിഗൂഢതകൾ ഒളിഞ്ഞു ഇരിക്കുന്നുണ്ടോ എന്നാണ് എല്ലാവരും നോക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക.