Entertainment

തരംഗമായി വിഷ്ണു ഉണ്ണി കൃഷ്ണന്റെയും ബിബിൻ ജോർജിന്റെയും ഡാൻസ് – Vishnu Unnikrishnan and Bibin George dance video

My Name Is Azhagan

യൂട്യൂബിൽ തരംഗമായി വിഷ്ണു ഉണ്ണിക്കൃഷ്ണന്റെയും, ബിബിൻ ജോർജിന്റെയും ഡാൻസ് വീഡിയോ. മൈ നെയിം ഈസ് അഴകൻ എന്ന ചിത്രത്തിലെ വീഡിയോ സോങിലാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ബിനു തൃക്കാക്കര പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മലയാളത്തിൽ മികച്ച താര നിര തന്നെയുണ്ട്.

My Name is Azhakan

ജോണി ആന്റണി, ജഫാർ ഇടുക്കി, ശരണ്യ രാമചന്ദ്രൻ, സുധി കോപ്പ, ടിനി ടോം, ജൂഡ് ആന്റണി എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് മൈ നെയിം ഈസ് അഴകൻ

My Name is Azhakan

കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ റിലീസ് ചെയ്താ വീഡിയോ ഗാനം ഇതിനോടകം കണ്ടത് നിരവധിപേരാണ്. വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജും കിടിലൻ ഡാൻസുമായി എത്തിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ദീപക് ദേവ് ആണ്. അഫ്സൽ, അൻവർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

My Name is Azhakan

യൂട്യൂബിലെ ട്രെൻഡിങ് ലിസ്റ്റിൽ സ്ഥാനം നേടിയിരിക്കുകയാണ് ഈ ഗാനം. സെപ്റ്റംബർ 14 ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ ടീസർ 10 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു കോമഡി എന്റെർറ്റൈനെർ തന്നെ ആകും ഈ ചിത്രം എന്ന് പ്രദീക്ഷികാം..

 

 

To Top