കേരളം കാത്തിരുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. (Vinayan’s prediction that Siju Wilson will become a superstar came true)പത്തൊമ്പതാം നൂറ്റാണ്ടിലെ നേർ ചരിത്രത്തിന്റെ ദൃശ്യാവിഷ്‍കാരമല്ല എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അക്കാലത്തിന്റെ ഓർമപെടുത്തലാണ് വിനയന്റെ സംവിധാനത്തിലെത്തിയ സിനിമ.
കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ കീഴ് ജാതിക്കാരായ വിഭാഗം ജനത അനുഭവിച്ച ദുരിതങ്ങളും വേർതിരിവും അതിനെതിരെയുളള പോരാട്ടങ്ങളുമെല്ലാം ചിത്രത്തിൽ ദൃശ്യവത്‍കരിക്കുന്നു. അക്ഷരാർഥത്തിൽ ദൃശ്യമികവോടുള്ള ഒരു സിനിമാനുഭവവുമായും മാറിയിരിക്കുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’.
വിനയന്റെ ബ്രഹ്‍മാണ്ഡ ചിത്രമെന്ന വിശേഷണത്തോടെയായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസിന് മുന്നേ പ്രചാരണങ്ങളിൽ നിറഞ്ഞിരുന്നത്. വിസ്‍മയിപ്പിക്കുന്ന മെയ്‍ക്കിംഗ് മികവിലാണ് വിനയൻ ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഒരുക്കിയിരിക്കുന്നത് എന്നത് തിയറ്റർ കാഴ്‍ച സാക്ഷ്യപ്പെടുത്തും. മലയാളത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രങ്ങൾക്ക് മറുപേരായി മാറുകയാണ് ‘പത്തൊമ്പതാം നൂറ്റാണ്ടും’.
ചരിത്രത്തിന്റെ ഏറ്റുപറച്ചലുകളിലൂടെ മാത്രം പരിചയമുള്ള ഒരു കാലഘട്ടത്തെ സർഗാത്മകമായി ചിത്രീകരിക്കുന്നതിൽ വിനയൻ കാട്ടിയിരിക്കുന്ന മികവ് അതുല്യമാണ്. ഗഹനമായ ഗവേഷണം അവശ്യമായ കഥാപരിസരത്തിന് അതേ ഗൗരവം നൽകിയാണ് തിരക്കഥാകൃത്ത് കൂടിയായ വിനയൻ സിനിമയെ സമീപിച്ചിരിക്കുന്നത്.
വലിയ ഒരു വിജയം തന്നെ ആണ് ഈ ചിത്രം നേടിയെടുത്തത് എന്നാൽ ഇപ്പോൾ ചിത്രത്തിലെ നായകൻ സംവിധായകൻ വിനയനെ കാണാൻ എത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് സിജു വിൽസൺ വിനയന് ചുംബനം കൊടുക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,