Press "Enter" to skip to content

മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാനുള്ള പദ്ധതിയെപ്പറ്റി വിനയന്‍ – Vinayan to make a film with Mohanlal

Rate this post

മലയാള സിനിമയിൽ വ്യത്യസ്തത നിറഞ്ഞ നിരവധി സിനിമകൾ നിർമിച്ച സംവിധായകനാണ് വിനയൻ.(Vinayan to make a film with Mohanlal) ഹോർറോർ ത്രില്ലർ, സയൻസ് ഫിക്ഷൻ ചിത്രങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. തന്റേതായ നിലപാടുകളിൽ ഉറച്ച് തന്നെ നിൽക്കുന്ന ഒരു വ്യക്തികൂടിയാണ് വിനയൻ. ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം അദ്ദേഹം ഒരുക്കിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വിൽ‌സൺ നായകനായി എത്തിയ ചിത്രമാണ് വിനയന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം. ഗോകുലം മൂവീസ് ന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച ചിത്രം കൂടിയാണ് ഇത്.

പ്രേക്ഷകരോടൊപ്പം ഇരുന്ന് സിനിമ കണ്ടതിന് ശേഷം മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ വരാനിരിക്കുന്ന തന്റെ ചിത്രങ്ങളെ കുറിച്ച്ച് പറയുകയായിരുന്നു വിനയൻ. ഇനിയും ഇത്തരത്തിൽ ഉള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ മനസ്സിൽ ഉണ്ട് എന്നും. ചെയ്യണം എന്ന ആഗ്രഹം ഉണ്ട് എന്നതും അദ്ദേഹം പറഞ്ഞു.

മോഹൻലാലുമായി ഞാൻ ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. അതിന്റെ ചർച്ച നടക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാക്ഷസ രാജാവിന് ശേഷം മമ്മൂട്ടിക്ക് വേണ്ടിയുള്ള ഒരു സിനിമയും എന്റെ മനസ്സിൽ ഉണ്ട്. എന്നാൽ ഇതിൽ ഏതായിരിക്കും ആദ്യം എന്ന് പറയാൻ സാധിക്കില്ല.

താനുമായി സിനിമ ചെയ്യാൻ മോഹൻലാൽ സമ്മതിച്ചിട്ടുണ്ട് എന്നും, അതൊരു വലിയ സിനിമയായിരിക്കും എന്നും വിനയൻ നേരത്തെ പറഞ്ഞിരുന്നു. കഥ റെഡി ആയാൽ ഉടൻ തന്നെ സിനിമ ചെയ്യും. ലാലുമൊത്ത് ഒരു ചെറിയ പടം എടുക്കാൻ എനിക്ക് താല്പര്യം ഇല്ല. അതിനാൽ ഒരു മാസ്സ് എന്റർടൈൻമെന്റ് തന്നെ ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

More from Film NewsMore posts in Film News »