പൊങ്കൽ റിലീസിനായി തിയേറ്ററുകളിലേക്ക് എത്തിയ രണ്ടു ചിത്രങ്ങളായിരുന്നു വിജയുടെ വാരിസും, തല അജിത്തിന്റെ തുനിവും. ഇരു സൂപ്പർ താരങ്ങളുടെയും ആരാധകർ തിയേറ്ററുകളിലേക്ക് എത്തി ആഘോഷമാകുകയും ചെയ്തു. വിജയ് നായകനായി എത്തിയ വാരിസ് എന്ന ചിത്രതം ഒരു ഫാമിലി എന്റെർറ്റൈനെർ ആയി ടാഗ് ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ നിരവധി ചിത്രങ്ങളിലെ കഥകളുമായി സാമ്യതകൾ ഉള്ള ഒന്നാണ് വിജയുടെ ഈ ചിത്രം എന്നാണ് ഇപ്പോൾ സിനിമകണ്ടിറങ്ങിയ ചിലർ പറയുന്നത്.
വാരിസ് എന്ന ചിത്രത്തിലെ ഗാന രംഗങ്ങളിൽ KGF സിനിമയിലേതുപോലെ തോന്നിക്കുന്ന രംഗങ്ങൾ ഉണ്ട്. ചിത്രത്തിന്റെ കഥയിലും ഒരുപാട് സിനിമകളുമായി സാദ്രിശ്യങ്ങൾ ഉണ്ട്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു രാജമാണിക്യം എന്ന സിനിമയിലെ കഥയുമായി ചെറിയ സാമ്യതകൾ വാരിസുവിനെ ഉള്ളതായി ചില സിനിമ പ്രേക്ഷകർ അറിയിച്ചു.
എന്ത് തന്നെയായാലും ചിത്രത്തിൽ വിജയ് എന്ന നടന്റെ സ്ക്രീൻ പ്രെസെന്റ്സ് കാണാനാണ് ആരാധകർ എത്തുന്നത്. ആരാധകർക്ക് ആഘോഷമാക്കാൻ നിരവധി രംഗങ്ങളും ഈ സിനിമയിൽ ഉണ്ട്. fight സീനുകൾ, മാസ്സ് ഡയലോഗുകൾ ഒപ്പം കുഞ്ഞു തമാശകളും. സൂപ്പർ താരങ്ങളുടെ മറ്റു സിനിമകൾ പോലെ തന്നെ വാരിസുവിലും നായികക്ക് വലിയ പ്രാധാന്യം ഒന്നും നൽകിയിട്ടില്ല. ഒരു ഫാമിലി സെന്റിമെന്റ്സ് നിറഞ്ഞ വാരിസ് മികച്ച ബോക്സ് ഓഫീസിൽ കളക്ഷൻ താന്നെ നേടിയെടുക്കും എന്ന് പ്രതീക്ഷിക്കാം.
