Malikappuram Trailer:- മലയാളത്തിലെ യുവ നടന്മാരിൽ ഒരാൾ ആണ് , നിരവധി ചിത്രങ്ങൾ ആണ് നായകവേഷത്തിൽ എത്തിയത് എന്നാൽ ഇപ്പോൾ ഇതാ ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന മാളികപ്പുറം എന്ന ചിത്രത്തിൻറെ ട്രെയ്‍ലർ റിലീസ് ചെയ്തു . എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിൻറെ ട്രെയ്‍ലറും പ്രേക്ഷകരിൽ കൌതുകം നിറയ്ക്കുംവിധമാണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ശശിശങ്കറിൻറെ മകനാണ് വിഷ്ണു ശശിശങ്കർ. ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം ഉടൻ തന്നെ തിയേറ്ററിൽ റിലീസ് ചെയുകയും ചെയ്യും , പാൻ ഇന്ത്യൻ ചിത്രം ആയി ആണ് ഒരുക്കിയിരിക്കിന്നത് , കൂടുതൽ അറിയൻ വീഡിയോ കാണുക ,