Film News

മമ്മൂട്ടിയുടെ ഷൂട്ടിംഗ് കഴിഞ്ഞു ഉദയകൃഷ്ണന്റെ ക്രിസ്റ്റഫർ -Udayakrishnan’s Christopher has finished shooting for Mammootty

മമ്മൂട്ടിയെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ത്രില്ലറാണ് ക്രിസ്റ്റഫര്‍.
ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്‍ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തില്‍. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. തെന്നിന്ത്യന്‍ താരം വിനയ് റായ്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പൊലീസ് വേഷത്തിൽ മമ്മൂട്ടി ബി ഉണ്ണിക്കൃഷ്ണൻ ചിത്രം “ക്രിസ്റ്റഫർ” ടൈറ്റിലും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പുറത്തിറക്കി, എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാഗം ഏലാം ഷൂട്ട് ചെയ്തു കഴിഞ്ഞു എന്ന വാർത്തകൾ ആണ് , മമ്മൂട്ടിയെയും മോഹൻലാലിനെയും നായകന്മാർ ആക്കി ആക്ഷൻ ത്രില്ലെർ ചെയ്തിട്ടുള്ള ഒരു സംവിധായകൻ ആണ് ബി ഉണ്ണികൃഷ്ണൻ തന്റെ സിനിമ ജീവിതത്തിൽ ഏറ്റക്കുറച്ചിലുകൾ ഏറ്റുവാങ്ങിയ ഒരാൾ ആണ് ഉണ്ണികൃഷ്ണൻ.

 

മോഹൻലാലിനെ വെച്ച് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്‌തെ സിനിമ ആണ് ആറാട്ട് സമ്മിശ്ര പ്രതികരണം ആണ് തീയേറ്ററിൽ നിന്നും ലഭിച്ചത് , എന്നാൽ മുൻകാല മമ്മൂട്ടി ചിത്രങ്ങൾ എല്ലാം പരാജയം ആയിരുന്നു എന്നാൽ ഇപ്പോൾ 12 വർഷത്തെ ഇടവേളക്ക് ശേഷം ആണ് മമ്മൂട്ടിയും ആയി ഒരു സിനിമ ചെയുന്നത് ,

To Top