രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഞങ്ങൾ കടക്കുന്നില്ല, കേരള സ്റ്റോറിയുടെ ഒ. ടി. ടി സ്ട്രീമിംഗ് പ്രതിസന്ധിയിൽ

വിവാദ ചിത്രം കേരള സ്റ്റോറിയുടെ ഒ ടി ടി സ്ട്രീമിംഗ് പ്രതിസന്ധിയിൽ. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം ഇതുവരെ ഒരു പ്ലാറ്റ്ഫോമും വാങ്ങിയിട്ടില്ല. കേരള സ്റ്റോറിക്ക് ഒരു ഓ ടി ടി പ്ലാറ്റ്ഫോമിൽ നിന്നും അനുയോജ്യമായ ഓഫർ ഇതുവരെ വന്നിട്ടില്ല എന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ പറയുന്നത്. ചിത്രം സി ഫൈവ് പ്ലാറ്റ്ഫോമിൽ ജൂൺ 23ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.

എന്നാൽ ചിത്രം ഒ ടി ടിയിൽ എത്തിയിരുന്നില്ല കുറിച്ച് സംവിധായകനായ സുദീപ്തോ സെൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഓ ടി ടി റിലീസ് ചെയ്യുന്നു എന്ന വാർത്ത വന്നത് വ്യാജമാണ് എന്നാണ് സുദീപ്തോ സെൻ പറയുന്നത്. ഏതെങ്കിലും നല്ലൊരു ഒ ടി ടി പ്ലാറ്റ്ഫോമിൽ നിന്ന് മികച്ചയാണ് ഡീലിനയാണ് കാത്തിരിക്കുന്നത്. ഇതുവരെ നല്ല ഓഫറുകൾ ഒന്നും ലഭിച്ചിട്ടില്ല ഞങ്ങൾക്കെതിരെ സിനിമ ഇൻഡസ്ട്രി സംഘടിച്ചതാണെന്ന് തോന്നുന്നു.

ബോക്സ് ഓഫീസിൽ ഞങ്ങൾ നേടിയ കനത്ത വിജയം പല സിനിമകളെയും വിഭാഗങ്ങളെയും അലോസരപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളെ ശിക്ഷിക്കാൻ സിനിമയിൽ ഒരു വിഭാഗം ഒന്നിച്ച് ആണെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്.പല ഒ ടി ടി പ്ലാറ്റ്ഫോമുകളും പറഞ്ഞത് രാഷ്ട്രീയമായ ഒരു വിവാദത്തിലേക്ക് കടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നാണ് സംവിധായകനായ സുദീപ്തോ സെൻ പറഞ്ഞത്