കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്ത് പുതിയ ചിത്രമാണ് അറിയിപ്പ്. രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരച്ചിത്രമായ അറിയിപ്പിന്റെ ആദ്യ പ്രദശനത്തിന് ഇന്നലെ കുഞ്ചാക്കോ ബോബനും എത്തിയിരുന്നു. ആദ്യമായിട്ടാണ് ഇന്ത്യയിൽ ഒരു ഫിലിം ഫെസ്റ്റിവലിനു ഞാൻ പങ്കെടുക്കുന്നത്.
25 വർഷം വേണ്ടി വന്നു ഇവിടെ ഒന്ന് തല കാണിക്കാനെന്ന് ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം ചാക്കോച്ചൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് സന്തോഷം. കാരണം ഒരു അഭിനേതാവ് എന്ന നിലയിലും ഇതിന്റ ഒരു സഹ നിർമാതാവ് എന്ന നിലയിലും സിനിമയുടെ ഭാഗമായിട്ട് ഇവിടെ വരുകയും ആൾക്കാരോടൊപ്പം ഇരുന്ന് കാണുകയും ചെയ്തപ്പോൾ. മികച്ച ഒരു പ്രതികരണം ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത് , കൈയടികളും സിനിമ കഴിഞ്ഞപ്പോൾ ഉള്ള കൈയടികളും എല്ലാം മറക്കാനാവാത്ത ഒരു അനുഭവമാണ്.
വളരെ സന്തോഷം, അഭിമാനം, ആശ്വാസം. നല്ലൊരു സിനിമ കൊണ്ട് വരണം എന്ന ആഗ്രഹത്തിനു പുറത്താണ് അറിയിപ്പ് ചെയ്യുന്നത്. മറ്റുള്ള ഫിലിം ഫെസ്റ്റിവൽസിനിടയിൽ നിന്ന് കിട്ടിയതിനേക്കാളും കൈയടികൾ സിനിമയുടെ ഇടയിൽ പോലും ഐഎഫ്എഫ്കെയിൽ നിന്നു ലഭിച്ചു എന്നതാണ് .
സാമൂഹ്യപ്രതിബന്ധതയുള്ള ഒരു വിഷയത്തിന്റെ ചലച്ചിതാഖ്യാനം തീർത്തും റിയലിസ്റ്റിക്കായി അവതരിപ്പിക്കപ്പെടുന്ന ‘അറിയിപ്പി’ൽ പേരിന് മാത്രമാണ് പശ്ചാത്തല സംഗീതം സംവിധായകൻ ഉപയോഗിച്ചത് എന്നതും ശ്രദ്ധേയം. എന്നാൽ എല്ലാംകൊണ്ടും ചിത്രം വളരെ മിയച്ചത് തന്നെ ആണ് എന്നാണ് എല്ലാവരും പറയുന്നത് ,