വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാൻ. പാ രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ് അണിയറ പ്രവർത്തകരാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ വിട്ടിരിക്കുന്നത്.
പാ രഞ്ജിത്തിന് ജന്മദിനാശംസകൾ നേർന്നാണ് പുതിയ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. വിക്രവും പാച്ചു നിൽക്കുന്നതാണ് പോസ്റ്റർ ചിത്രത്തിലെ സംഗീതം സംവിധാനം നിർവഹിക്കുന്നത് ജി.വി പ്രകാശ് കുമാർ ആണ്.
കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളർ ഗോൾഡ് ഫീൽഡിൽ നടന്ന ഒരു സംഭവമാണ് ചിത്രം.
മലയാളികളായ പാർവതിയും,മാളവിക മോഹനനുമാണ് ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളായി എത്തുന്നത് ഹരികൃഷ്ണൻ, പശുപതി, അൻപു ദുരൈ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ നിർമ്മാണം കെ. ഇ ജ്ഞാനവേൽ രാജയാണ്. മലയാളത്തിലും അതിനൊരു അതിലുപരി തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിലും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ചിയാൻ വിക്രം. അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളാണ്. വളരെ വ്യത്യസ്ത രൂപത്തിൽ എത്തുന്ന ഈ വിക്രത്തിന്റെ ഈ ചിത്രത്തിനായാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.