പൊങ്കൽ ആഘോഷമാക്കാൻ സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. ദളപതി വിജയ് നായകനായ വാരിസ്,തല അജിത്ത് നായകനായ തുനിവ് എന്നിവയാണ് ആ വമ്പൻ ചിത്രങ്ങൾ.Thalapathy Vijay
ബിഗ് ബജറ്റ് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പം എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയയും ആരാധകരും ഇപ്പോൾ ഇതാ തുനിവിനെ കുറിച്ച് ദളപതി വിജയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നടൻ ശ്യാമാണ് ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. വാരിസിൽ വിജയിക്ക് ഒപ്പം എത്തുന്ന താരമാണ് ശ്യാം.
വാരിസിനോട് ഏറ്റുമുട്ടാൻ തല ചിത്രം എത്തുന്നുണ്ടെന്ന് കാര്യം പറഞ്ഞപ്പോൾ വിജയ് പറഞ്ഞ കാര്യമാണ് ശ്യാം വെളിപ്പെടുത്തിയിരിക്കുന്നത് വളരെ ശാന്തനായാണ് അദ്ദേഹം പ്രതികരിച്ചത് തന്റെ സുഹൃത്തായ അജിത്തിന്റെ ചിത്രം ചിത്രത്തിനൊപ്പം റിലീസ് ചെയ്യുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്നാണ് വിജയ് പറഞ്ഞതെന്നും ശ്യാം വെളിപ്പെടുത്തിയിരുന്നു.
രണ്ടു ചിത്രങ്ങളും വലിയ വിജയം നേടട്ടെ എന്നായിരുന്നു വിജയിയുടെ ആശംസകളെന്ന് ശ്യാം വെളിപ്പെടുത്തി. വിജയിയുടെ നല്ല മനസ്സിന് വലിയ അഭിനന്ദനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ദിൽ രാജു നിർമ്മിച്ച് വംശി സംവിധാനം ചെയ്ത വാരിസിൽ രശ്മിക മന്ദാനയാണ് നായിക വേഷം ചെയ്യുന്നത്. ബോണി കപൂർ നിർമ്മിച്ച്, എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവിന്റെ നായിക വേഷം ചെയ്യുന്നത് മഞ്ജു വാര്യർ ആണ്. ഹെയിസ്റ്റ് ത്രില്ലർ ആയിട്ടാണ് തുനിവ് ഒരുക്കിയിരിക്കുന്നത്.