ചിത്രീകരണം തുടങ്ങിയ ബാലയുടെ ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറി, കാരണം ഇതാണ് – Actor Suriya

sruthi

സൂര്യയും സംവിധായകനായ ബാലയും വീണ്ടും ഒന്നിക്കുന്ന ചിത്രമായിരുന്നു വണങ്കാൻ. കഴിഞ്ഞവർഷം ഒക്ടോബറിൽ ആയിരുന്നു സിനിമ പ്രഖ്യാപിച്ചത് കൂടാതെ സിനിമയുടെ കുറച്ചു ഭാഗങ്ങളും ടീം ചിത്രീകരിച്ചിരുന്നു.Suriya backed out of Bala’s film which started shooting

എന്നാൽ ഈ ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറിയിരിക്കുകയാണ്. അതിനായുള്ള കാരണം സംവിധായകനായ ബാല തന്നെ പറഞ്ഞു. സംവിധായകനായ ബാലയുടെ വാക്കുകൾ ഇങ്ങനെയാണ്.എന്റെ സഹോദരൻ സൂര്യക്കൊപ്പം വണങ്കാൻ എന്ന സിനിമ സംവിധാനം ചെയ്യണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാൽ ഈ കഥയിലെ ചില മാറ്റങ്ങൾ കാരണം ഈ കഥ സൂര്യക്ക് ചേരുമോ എന്നൊരു സംശയം ഇപ്പോൾ എനിക്കുണ്ട്.

ഈ കഥയിലും സംവിധായകൻ എന്ന നിലയിൽ എന്നോടും സൂര്യയ്ക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഇത്രയധികം ബഹുമാനവും സ്നേഹവും വിശ്വാസമുള്ള അനുജനോട് ഞാനൊരു ചെറിയ നാണക്കേട് പോലും ഉണ്ടാകരുത് എന്നത് ഒരു സഹോദരൻ എന്ന നിലയിൽ എന്റെ കടമ കൂടിയാണ്.

അതിനാലാണ് ഞങ്ങൾ രണ്ടുപേരും ചർച്ച ചെയ്തതിനുശേഷം വണങ്കാൻ സൂര്യ പിന്മാറുന്നതായി പ്രഖ്യാപിച്ചത് എന്നാണ് സംവിധായകനായ ബാല പറഞ്ഞത് അതേസമയം സൂര്യയുടെ അഭാവത്തിൽ വണങ്കാൻ ആസൂത്രണം ചെയ്തത് പോലെ ഈ ചിത്രം മുന്നോട്ടു പോകുമെന്ന് സംവിധായകനായ ബാലവ്യക്തമാക്കി സൂര്യയുടെ 2 ഡി എന്റെർടൈൻമെന്റ് പ്രൊഡക്ഷന്സിന്റെ ബാനറിൽ ആയിട്ടാണ് സിനിമ ആദ്യം പ്രഖ്യാപിച്ചിരുന്നത് അതുകൊണ്ട് നിർമ്മാതാവ് എന്ന നിലയിൽ ഇനിയും ഈ താരം ഈ ചിത്രത്തിന്റെ ഭാഗമാകുമോ എന്നതും വ്യക്തമല്ല.