പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രം ആയി സുരേഷ് ഗോപി – Suresh Gopi as a character that the audience has not seen before

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മേ ഹൂം മൂസ. (Suresh Gopi as a character that the audience has not seen before)പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ​ഗോപി നായകനായി എത്തുന്ന ചിത്രമാണ് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് പ്രേക്ഷകർ ഏറെയാണ്. ഇപ്പോഴിതാ ചിത്രം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

 

സിഗരറ്റ് പുകച്ച് മാസ് ലുക്കിലാണ് സുരേഷ് ​ഗോപി പോസ്റ്ററിൽ ഉള്ളത്. സുരേഷ് ​ഗോപി ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് സുരേഷ് ​ഗോപിക്കും മേ ഹും മൂസ ടീമിനും ആശംസകളുമായി രം​ഗത്തെത്തുന്നത്. ചിത്രത്തിൽ സുരേഷ് ​ഗോപി ഒരു ആർമിക്കാരന്റെ വേഷമാണ് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു.

സൈജു കുറുപ്പ്, ശ്രിൻഡ, ഹരീഷ് കണാരൻ, പൂനം ബജ്വ എന്നിവരെയും പോസ്റ്ററിൽ കാണാം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വിവരം നേരത്തെ അണിയറക്കാർ അറിയിച്ചിരുന്നു. എഴുപത്തിയഞ്ച് ദിവസത്തോളമാണ് ചിത്രീകരണം ഉണ്ടായിരുന്നത്. ചിത്രത്തിലെ പുറത്തിറങ്ങിയ ​ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,