പാപ്പാൻ OTT റിലീസ് ചെയ്യാൻ ഒരുങ്ങുന്നു (Paappan movie ott release date) എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ , നൈല ഉഷ, സുരേഷ് ഗോപി, ഗോകുൽ സുരേഷ്, നീത പിള്ള എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജോഷി ചിത്രം പാപ്പൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
മലയാള സിനിമാ വ്യവസായം പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന സാഹചര്യത്തിൽ പാപ്പൻ തിയേറ്ററുകൾക്കു നൽകിയ ആശ്വാസം ചെറുതല്ല. ഗംഭീര ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂലൈ 29നായിരുന്നു പാപ്പൻ തിയേറ്ററുകളിലെത്തിയത്.അതേസമയം,
ചിത്രം എപ്പോഴാവും ഒടിടിയിൽ റിലീസ് ചെയ്യുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഒടിടി പ്രേമികൾ. മലയൻകുഞ്ഞ് പോലുള്ള ചിത്രങ്ങൾ തിയേറ്ററിൽ ഒരു മാസം പൂർത്തിയാക്കും മുൻപ് തന്നെ ഒടിടി റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാപ്പനും അധികം വൈകാതെ ഒടിടിയിൽ കാണാമെന്നാണ് പ്രേക്ഷകരുടെ കണക്കുകൂട്ടൽ.
എന്നാൽ നിരവധി ചിത്രങ്ങൾ ആണ് ott റിലീസ് ചെയ്യാൻ ഇരിക്കുന്നത് , ഡേവിഡ് കാച്ചപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും ‘കെയർ ഓഫ് സൈറാ ബാനു’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർ.ജെ.ഷാനാണ്. സണ്ണി വെയ്ൻ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിവരും ചിത്രത്തിലുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,