മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവും രാജ്യസഭ അംഗവുമാണ് സുരേഷ് ഗോപി. രാജാവിൻ്റെ മകൻ എന്ന ചിത്രത്തിൽ നായക വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി ,പിന്നീട് കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു. എന്നാൽ താരത്തിന് ഇപ്പോൾ വലിയ ഒരു ആരാധകർ തന്നെ ഇവിടെ ഉണ്ട് ആരാധകരെ വലുപ്പ ചെറുപ്പം നോക്കാതെ എന്നും തന്നോടൊപ്പം ചേർത്തു നിർത്തുന്ന നടനാണ് സുരേഷ്‌ഗോപി. മാത്രമല്ല.. സഹായ അഭ്യർത്ഥനയുമായി തന്നെ തേടി എത്തുന്നവർക്ക് മനസ്സ് അറിഞ്ഞ് സഹായം ചെയ്യുന്ന വ്യക്തി കൂടിയാണ് താരം. മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന മലയാളത്തിന്റെ പ്രിയ നടന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ തന്നെ കാണാൻ എത്തിയ കുട്ടി ആരാധകനെ ചേർത്ത് നിർത്തി ഫോട്ടോ എടുക്കുന്ന താരത്തിന്റെ വീഡിയോ ആണ് ഇത്.കാരവാനിൽ നിന്ന് ഇറങ്ങി വന്നപ്പോഴേക്കും അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കാനും ഒന്ന് നേരിൽ കാണാനും ആരാധകർ അവിടെ എത്തിയിരുന്നു.
അപ്പോഴാണ് അങ്കിളേ.ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുന്ന കുട്ടി ആരാധകൻ സുരേഷ് ഗോപിയുടെ കണ്ണിൽപെട്ടത.് കയ്യിൽ കെട്ടുമായി ആശുപത്രിയിൽ നിന്നും താരത്തെ ഒരു നോക്ക് കാണാൻ ഓടിയെത്തിയതാണ് ഈ കുട്ടി ആരാധകൻ. ആശുപത്രിയിൽ നിന്ന് വരുകയാണോ.. എന്ന് ആശ്ചര്യത്തോടെ സുരേഷ് ഗോപി കുട്ടിയോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം.. അങ്കിളേ ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞ് സുരേഷ് ഗോപിയെ പിറകിൽ നിന്ന് വിളിക്കുകയായിരുന്നു ഈ കുട്ടി. എന്നാൽ സുരേഷ് ഗോപി അത് കേൾക്കുകയും ഒന്നിച്ചു ഒരു ഫോട്ടോ എടുക്കുകയും ചെയ്തു , എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ഒരു വൈറൽ തന്നെ ആയിരുന്നു സുരേഷ് ഗോപിയുടെ ഫാൻ പേജുകളിൽ വലിയ ചർച്ചകൾ ഉണ്ടാക്കിയ ഒരു വീഡിയോ തന്നെ ആയിരുന്നു , താരത്തിന് ആരാധകരോടുള്ള സ്നേഹം കാണിക്കുന്ന ഒരു വീഡിയോ തന്നെ ആയിരുന്നു ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,