സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമാകുന്ന ‘എന്നാലും ന്റെളിയാ’ ജനുവരി 6 ന്

Ranjith K V

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ബാഷ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് സുരാജ് വെഞ്ഞാറമൂട് ( suraj venjaramoodu ) പ്രധാന കഥാപാത്രമാകുന്ന എന്നാലും ന്റെളിയാ എന്ന മലയാളചിത്രം . ബാഷ് മൊഹമ്മദിന്റേതാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.എന്നാലും ന്റെളിയാ ഈ ചിത്രത്തിന്റെ തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു , പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചകൾ ഉയർന്ന ഒരു സിനിമ തന്നെ ആയിരുന്നു അത് , വളരെ അതികം വിവാദങ്ങൾക്ക് ഒടുവിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് , സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിന് ശേഷം സിനിമാ പ്രേമികളെല്ലാം തന്നെ വളരെ ആകാംക്ഷയോടു കൂടിയാണ് ചിത്രത്തിന്റെ വരവിനായി കാത്തിരുന്നത്.

 

സിദ്ധിഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി ആറിനാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രകാശ് വേലായുധൻ ആണ് ചിത്രത്തിന്റ ഛായാഗ്രാഹണം നിർവഹിക്കുന്നത്. മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുൺ ആണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. മലയാളത്തിലെ ഒരു വലിയ താര നിരതന്നെ ഈ ചിത്രത്തിൽ ഉണ്ട് ,ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്റർ എല്ലാം വളരെ അതികം സ്രെദ്ധപിടിച്ചുപറ്റിയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,