Film News

ശ്രീനാഥ്‌ ഭാസിയുടെ പുതിയ ചിത്രം പടച്ചോനെ ഇങ്ങള് കാത്തോളീ റിലീസിന് ഒരുങ്ങുന്നു

മലയാളത്തിലെ യുവതാരങ്ങളുടെ ഹരം ആയി മാറിയ നടൻ ആണ് ശ്രീനാഥ്‌ ഭാസി നിരവധി ചിത്രങ്ങളിലൂടെ താരം വളരെ മികച്ച വേഷങ്ങൾ ചെയ്തു നായകസ്ഥാനം കൈവരിച്ച ഒരു നടൻ തന്നെ ആണ് , മലയാളത്തിൽ നിരവധി ചിത്രങ്ങൾ ആണ് അഭിനയിച്ചിട്ടുള്ളത് , എന്നാൽ ഇപ്പോൾ താരം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,ബിജിത്ത് ബാല സംവിധാനം ചെയ്ത ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ “പടച്ചോനെ ഇങ്ങള് കാത്തോളീ ” തീയേറ്ററുകളിലേക്ക് എത്തുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ ആണ് ആ ചിത്രത്തിൽ എത്തുന്നത് , സഖാവ് ദിനേശൻ ആയാണ് ചിത്രത്തിൽ എത്തുന്നത് . ശ്രീനാഥ് ഭാസിയുടെ ജന്മദിനത്തിലെത്തിയ പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

 

കട്ടൻ ചായയും പരിപ്പ് വടയും മുന്നിൽ വെച്ച് ചായക്കടയിൽ ഇരിക്കുന്ന ശ്രീനാഥ്‌ ഭാസിയുടെ ലുക്ക് വലിയ അഭിപ്രായം നേടിയിരുന്നു. വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് , ചിത്രത്തിൽ ശ്രീനാഥ്‌ഭാസി കൂടാതെ ആൻ ശീതൾ , ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് , ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

ശ്രീനാഥ്‌ ഭാസിയുടെ പുതിയ ചിത്രം പടച്ചോനെ ഇങ്ങള് കാത്തോളീ റിലീസിന് ഒരുങ്ങുന്നു
To Top