മികച്ച പ്രതികരണങ്ങളോടെ മലയാളം, തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിൽ പ്രദർശനം തുടർന്നുകൊണ്ടിയിരിക്കുന്ന ചിത്രമാണ് സീത റാം. (Sita Ramam OTT Release)ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം എന്ന് പറയാം. തെലുഗിൽ നിന്നും നിരവധി റെക്കോർഡുകളും ചിത്രത്തിന് സൃഷ്ടിക്കാൻ സാധിച്ച ചിത്രം. മലയാള സിനിമയിൽ നിന്നും അന്യ ഭാഷയിലേക്ക് പോയി ഇതത്രയും അതികം പ്രേക്ഷക പ്രീതി നേടിയ നടൻ വേറെ ഉണ്ടാവില്ല.
റീലീസ് ആഴ്ചകൾ കഴിഞ്ഞിട്ടും തീയേറ്ററുകൾ നിറഞ്ഞ ശതസോടെ ആളുകൾ കാണുന്ന ചിത്രമായി മാറിക്കഴിഞ്ഞു സീത റാം. എന്നാൽ 100 കോടി എന്ന റെക്കോർഡ് ചിത്രത്തിന് നേടിയെടുക്കാൻ സാധിക്കില്ല എന്ന ദുഃഖ വാർത്തയാണ് ഇപ്പോൾ കേൾക്കാൻ സാധിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുളിയിൽ ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചൈയ്യാൻ പോവുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ കേൾക്കാൻ സാധിക്കുന്നത്.
ചിത്രം റിലീസ് ചെയ്ത് ഇന്നുവരെ ഓരോ ദിവസവും 3000 ത്തിൽ അതികം തീയേറ്ററുകളിലാണ് രാജ്യത്തെമ്പാടും സീത റാം പ്രദര്ശിപ്പിക്കുന്നത്. ഇതിനോടകം 90 കോടിയോളം നേടിയ ചിത്രം ഏതാനും ദിവസങ്ങൾകൊണ്ട് 100 കോടി എന്ന റെക്കോർഡും നേടിയെടുക്കാൻ സാധിക്കും. എന്നാൽ സ്പ്റ്റംബർ 9 ന് ചിത്രം ott റിലീസ് ചെയ്താൽ അത് തിയേറ്ററിൽ നിന്നുള്ള കളക്ഷൻ കുറയാൻ കാരണമാവുകയും ചെയ്യും.
