Film News

സീതാരാമം ഒടിടിയിലും തരംഗം – Sita Ram is trending in OTT

ദുൽഖർ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘സീതാ രാമം’. ഹനു രാഘവപ്പുഡി ആണ് ചിത്രം സംവിധാനം ചെയ്‍തതത്. (Sita Ram is trending in OTT)മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘സീതാ രാമം’ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി അനുഷ്‍ക ഷെട്ടി.

‘സീതാ രാമം’ പോസ്റ്റർ ഷെയർ ചെയ്‍താണ് അനുഷ്‍ക ഷെട്ടി അഭിനന്ദനം അറിയിച്ചത്. വളരെ മനോഹരമായ സിനിമ എന്ന് പറഞ്ഞ അനുഷ്‍ക ഷെട്ടി ‘സീതാ രാ’മത്തിന്റെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നതായി അറിയിക്കുകയായിരുന്നു.’സീതാ രാമം’ സ്വീകരിച്ച തെലുങ്ക് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദുൽഖർ നേരത്തെ രംഗത്ത് എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുൽഖർ കുറിപ്പ് എഴുതിയിരിക്കുന്നത്.

തെലുങ്കിൽ ആദ്യമായി ഡബ്ബ് ചെയ്‍ത എന്റെ ചിത്രം ‘ഒകെ ബംഗരം’ ആയിരുന്നു. എന്റെ ആദ്യത്തെ സിനിമയിൽ തന്നെ വളരെയധികം സ്‍നേഹം ലഭിക്കുന്നതിന് കാരണമായ മണി സാറിന് നന്ദി. തുടർന്ന് നാഗിയും വൈജയന്തിയും ‘മഹാനടി’യിൽ അഭിനയിക്കുന്നതിന് എനിക്ക് അവസരം നൽകി. : മലയാളികളുടെ പ്രിയപ്പെട്ട യുവതാരവും പാൻ ഇന്ത്യൻ താരവുമായ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘സിതാരാമം’ ഒടിടിയിലേക്ക്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 9ന് ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top