ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ റോഷാക്കിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഇതു വരെ പുറത്തിറങ്ങിയ പോസ്റ്ററുകളിലെ നിഗൂഢത തന്നെയാണ് ട്രെയിലറും സമ്മാനിക്കുന്നത്. ലൂക്ക് ആന്റണിയെന്ന മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരല്ലാതെ വേറെയൊന്നും വിട്ടു പറയുന്നില്ലെങ്കിലും, .(Shocking Secrets! Hiding in Rorschach’s trailer)
മെഗാസ്റ്റാറിന്റെ പതിഞ്ഞ താളത്തിലെ ഡയലോഗും, ആക്ഷൻ രംഗങ്ങളുമടങ്ങുന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിന്റെ സംവിധായകനായ നിസാം ബഷീറാണ് സമീർ അബ്ദുളിന്റെ തിരക്കഥയിൽ ചിത്രമണിയിച്ചൊരുക്കിയിരിക്കുന്നത്. ജഗദീഷ്, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി,
കോട്ടയം നസീർ,സഞ്ജു ശിവറാം എന്നീ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.ഡി.സി കോമിക്സിന്റെ വാച്ച്മാൻ സീരീസിലെ ഒരു നായക കഥാപാത്രത്തിന്റെ പേരാണ് റോഷാക്ക്, കൂടാതെ സൈക്കാളജിക്കൽ പരിശോധനയും റോഷാക്ക് ടെസ്റ്റ് എന്ന പേരിൽ നിലവിലുണ്ട്.
അത് കൊണ്ട് തന്നെ ഇവയുമായി എന്തെങ്കിലും ബന്ധം ചിത്രത്തിനുണ്ടോയെന്ന ചോദ്യം പല ആരാധകർക്കുമുണ്ടായിരുന്നു. അതിനുള്ള മറുപടിയും ട്രെയിലറിന്റെ അവസാന ഭാഗത്ത് റോഷാക്ക് മാസ്ക്ക് ധരിച്ചെത്തുന്ന മമ്മൂട്ടി നൽകുന്നുണ്ട്.വലിയ ഒരു പതിക്ഷകൾ തന്നെ ആണ് ചിത്രത്തിലൂടെ പ്രക്ഷകർക്ക് നൽകിയിരിക്കുന്നത് , ചിത്രത്തിന്റെ റിലീസ് ഉടൻ താനെ ഉണ്ടാവും എന്നാണ് പറയുന്നതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,