Press "Enter" to skip to content

കൊത്തയുടെ രാജാവ് വരുന്നു, ചിത്രത്തിന്റെ ഡബ്ബിങ് സന്തോഷം പങ്കുവെച്ച് ഷമ്മി തിലകൻ – Shammi Thilakan about king of Kotha dubbing experience

Rate this post

Shammi Thilakan about king of Kotha dubbing experience:- ദുൽഖർ സൽമാൻ നായകനായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഇപ്പോൾ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തീകരിച്ച ശേഷം ഷമ്മി തിലകൻ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കൊത്തയിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നു കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവി ആയിട്ടാണ് ചിത്രത്തിൽ ഷമ്മി തിലകൻ എത്തുന്നത്.

സാർപ്പട്ട പരമ്പരയിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തരംഗമായ ഷബീർ കല്ലറക്കൽ കണ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഷാഹുൽ ഹസൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി പ്രസന്ന എത്തുന്നത് . താര എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മിയും മഞ്ജുവായി നൈല ഉഷയും വേഷമിടുന്നു. ജേക്ക്സ് ബിജോയ്‌, ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇത് ഗാന്ധിഗ്രാമമല്ല..; #കൊത്തയാണ്..!
എൻറെ മകൻ്റെ സാമ്രാജ്യം..!
ഇവിടെ അവന്‍ പറയുമ്പോൾ രാത്രി..!
അവന്‍ പറയുമ്പോൾ പകൽ..!
പകലുകൾ രാത്രികളാക്കി രാത്രികൾ പകലുകളാക്കി അവനിത് പടുത്തുയർത്തി..!
പട്ടാഭിഷേകത്തിനുള്ള മിനുക്കുപണികൾ അണിയറയിൽ നടക്കുന്നു..!
രാജപിതാവിൻറെ അഭിഷേകകർമ്മം ഇന്നലെയോടെ പൂർത്തിയായി..!
#കൊത്തയുടെ_രാജാവ് വരുന്നു..!
രാജകീയമായി..!

More from Film NewsMore posts in Film News »