തെന്നിന്ത്യൻ ചലച്ചിത്രതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികളുടെ രക്ഷിതാക്കളായെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതിനു പിന്നാലെ വിശദീകരണം തേടി തമിഴ്നാട് സർക്കാർ. വാടക ഗർഭധാരണത്തിലൂടെയാണോ കുഞ്ഞുങ്ങൾ ജനിച്ചത്, ഇന്ത്യൻ വാടക ഗർഭധാരണ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാൻ ആരോഗ്യവകുപ്പ് താരദമ്പതികളോട് വിശദീകരണം തേടുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പ്രതികരിച്ചു. 2022 ജനുവരി 25ന് പ്രാബല്യത്തിൽ വന്ന നിയമപ്രകാരം പണം വാങ്ങിയുള്ള വാടക ഗർഭധാരണം രാജ്യത്ത് നിരോധിച്ചിട്ടുണ്ട് എന്നാൽ ഈ സംഭവം വളരെ അതികം വിവാദങ്ങൾക്ക് വഴിവെച്ചത് ആണ് , എന്നാൽ ഈ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആണ് നടന്നിരുന്നത് . ഷാരൂഖ് ഖാന്‍-നയന്‍താര ചിത്രം ‘ജവാന്‍’ അവസാന ഷെഡ്യൂളിലേക്ക്. 20 ദിവസം മാത്രം ബാക്കി നില്‍ക്കുന്ന ചിത്രീകരണം രാജസ്ഥാനില്‍ ആവും പൂര്‍ത്തിയാവുക.
ഷൂട്ടിന് വേണ്ടിയുള്ള സജീകരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നുമാണ് സംഘം രാജസ്ഥാനിലേക്ക് പോവുക. പൂനെ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നിരുന്നത്.’ഇരുപത് ദിവസത്തെ ഈ ഷെഡ്യൂളോട് കൂടി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. ടീമിന് വളരെ എളുപ്പമുള്ള ഒരു ഷെഡ്യൂള്‍ ഒരുക്കുന്നതിനായി ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കും. നയന്‍താരയ്ക്ക് ഇരട്ടികുട്ടികള്‍ പിറന്നു, കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചിലവിടേണ്ടതിന് വേണ്ടി വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുകയാണ്’, അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഈ കാര്യം ഷാരൂഖാനെ നേരിട്ട് വിളിച്ചു അറിയിച്ചു എന്ന വാർത്തകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,