Film News

കാന്താര സംവിധായകനും കെജിഎഫ് നിർമ്മാതാക്കളും ഒന്നിക്കുന്ന ചിത്രത്തിൽ ഷാരൂഖാനും? – Shah Rukh Khan and Rishab Shetty in Hombale film’s new movie

കന്നഡ സിനിമ മേഖലയിൽ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള രണ്ട് താരങ്ങളാണ് രക്ഷിത് ഷെട്ടിയും, റിഷാബ്‌ ഷെട്ടിയും. നടന്മാരും രചയിതാക്കളും, സംവിധായകരും നിർമ്മാതാക്കളുമായ ഇവർ ഒരുക്കിയ ചിത്രങ്ങളെല്ലാം ബ്രഹ്മാണ്ട ഹിറ്റുകളാണ്. രക്ഷിത് ഷെട്ടി ഒരുക്കിയ 777 ചാർളിയും, റിഷാബ് ഷെട്ടി ഒരുക്കിയ കാന്താരയും രാജ്യന്തര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. Shah Rukh Khan and Rishab Shetty in Hombale film’s new movie

എന്നാൽ ഇപ്പോൾ ഇതാ ഇവർക്കൊപ്പം കെജിഎഫ് സിരീസ്,കാന്താര എന്നിവയെല്ലാം നിർമ്മിച്ച ഹോംബാലെ ഫിലിംസ് ഒന്നിക്കുന്നു എന്നും ആ ചിത്രത്തിൽ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖാൻ നായകനായി എത്തുന്നു, അതുകൂടാതെ ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടി സംവിധാനാകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് . എന്നാൽ ഈ വാർത്തയിൽ സത്യമില്ല എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് കന്നഡ സിനിമ മേഖലയിൽ നിന്നും പുറത്തു വരുന്നത്.

ഹോംബാലെ ഫിലിംസുമായി ബന്ധപ്പെട്ട ആളുകൾ തന്നെയാണ് ഈ വാർത്ത നിഷേധിച്ചിരുന്നത് എന്നാണ് സൂചന അടുത്തവർഷം ഒരു വമ്പൻ ചിത്രം
ഹോം ബാലെ ഫിലിംസ് പ്ലാൻ ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ കാസ്റ്റിംഗ് ഒന്നും തീരുമാനിച്ചിട്ടു കൂടി ഇല്ല എന്നാണ് അവർ പറയുന്നത്.

ഇപ്പോൾ കെജിഎഫ് സംവിധായകൻ പ്രശാന്ത്‌ നീൽ ഒരുക്കുന്ന സലാർ ആണ് ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്നത്. മലയാളത്തിൽ പവൻകുമാർ സംവിധാനം ചെയ്യുന്ന ധൂമം എന്ന ഫഹദ് ചിത്രവും , 2024 പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന ടൈസൺ എന്ന ചിത്രവും ഹോംബാലെ ഫിലിംസ് ആണ് നിർമ്മിക്കുന്നത്.

To Top