മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ സിനിമ പൊന്നിയിൻ സെൽവനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സെപ്റ്റംബർ 30 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു. വൻതാരനിര അണിചേരുന്ന ചിത്രത്തിൽ ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രമായി ജയറാമും എത്തുന്നുണ്ട്. ഈ കഥാപാത്രത്തേക്കുറിച്ച് ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.തല മുണ്ഡനം ചെയ്ത് കുടവയറുള്ളയാളാണ് നമ്പി. വയറുണ്ടാക്കാൻ തായ്ലൻഡിൽ ഷൂട്ട് നടക്കുന്ന സമയത്ത് മണിരത്നം തന്റെ മുറിയിലേക്ക് ബിയർ വരെ കൊടുത്തുവിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.അല വൈകുണ്ഠപുരം ലോ എന്ന ചിത്രത്തിൽ അല്ലു അർജുന്റെ അച്ഛനായി അഭിനയിക്കുന്ന അവസരത്തിൽ സിക്സ് പാക്കൊക്കെ ആക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനേക്കുറിച്ച് അല്ലു അർജുനോട് പറയുകയും ചെയ്തിരുന്നു. മൂന്ന് മാസമുണ്ടായിരുന്നു ഷൂട്ടിങ്.
അപ്പോഴേക്കും ഭാരമൊക്കെ കുറഞ്ഞിരുന്നു. അങ്ങനെയിരിക്കേയാണ് മണി സാർ വിളിച്ചിട്ട് കഥാപാത്രത്തേക്കുറിച്ച് പറഞ്ഞത്. എന്നാൽ ഇപ്പോൾ സിനിമയിൽ മികച്ച ഒരു വേഷം തന്നെ ആണ് അദ്ദേഹം ചെയ്തിരിക്കുന്നത്, അതിനെ കുറിച്ച് പറയുകയാണ് ജയറാം , തന്റെ പ്രകടനത്തെ പ്രശംസിച്ചും സിനിമയെ വളരെ നല്ല രീതിയിൽ വിലയിരുത്തിയും നിരവധി ആളുകൾ ആണ് തന്നെ വിളിച്ചത് എന്നു പറയുകയാണ് , എന്നാൽ ഇപ്പോൾ അനന്തപന്തപ്പനപ്പന് എന്ന സംവിധായകൻ കുറിച്ച ഒരു സോഷ്യൽ മീഡിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആയതു , മുപ്പത് വർഷം മുമ്പ് അച്ഛന്റെ പടത്തിന് മുമ്പിൽ നടന്ന ഒരു രഹസ്യമോതിരംമാറൽ പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികൾ ആകും മുമ്പ് , സിനിമയിലല്ല.
താഴെ ” പൊന്നിയിൽ സെൽവനി”ലെ ആഴ്വാർകടിയൻ നമ്പിക്ക് ഇന്ന് രാവിലെ അയച്ച ശബ്ദ സന്ദേശം, എന്നായിരുന്നു , ആരുമറിയാതെ 30 വർഷം മുമ്പ് നടത്തിയ മോതിര കല്യാണത്തിൻ്റെ തെളിവ് പുറത്ത് പറഞ്ഞു കൊണ്ട് ആണ് സോഷ്യൽമീഡിയയിൽ വന്നത് , ജയറാം പാർവതിയുടെ വിവാഹത്തിന്റെ കാര്യം പറഞ്ഞു ആണ് വന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,