Film News

മികച്ച ഒരു കളക്ഷൻ താനെ സ്വന്തം ആക്കി റോഷാക്ക്

മമ്മൂട്ടി ചിത്രം കേരളത്തിൽ നിന്ന് നേടിയത് വലിയ ഒരു വിജയം തന്നെ ആണ് കേരളത്തിൽ നിന്നും വേൾഡ് വൈൽഡിൽ നിന്നും മികച്ച ഒരു കളക്ഷൻ താനെ സ്വന്തം ആക്കി എന്ന റിപോർട്ടുകൾ ആണ് വന്നത് , മമ്മൂട്ടി ചിത്രം റോഷാക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. രണ്ടാം ദിനമായ ഇന്നലെ ചിത്രം കേരളത്തിൽ നിന്ന് നേടിയത് 3.10 കോടിയാണ്. ആദ്യ ദിനത്തിൽ 2.6 കോടിയാണ് ചിത്രം നേടിയത്. രണ്ടു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി ചിത്രം 5.70 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ. പ്രൊമോഷനുകൾ ഉൾപ്പെടെ 20 കോടി ബജറ്റിലാണ് റോഷാക്ക് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ 250 സ്‌ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. അടുത്ത ദിനങ്ങളിലും ചിത്രത്തിന്റെ കുതിപ്പ് തുടരുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

 

 

അമേരിക്കൻ പൗരത്വമുള്ള ദുബായിൽ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി ആയാണ് മമ്മൂട്ടി എത്തുന്നത്. സെക്കളോജിക്കൽ മിസ്റ്ററി ത്രില്ലർ എന്ന നിലയിലാണ് റോഷാക്ക് സഞ്ചരിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. നിർമ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവഹിക്കുന്നത്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്., അതുപോലെ തന്നെ മോൺസ്റ്റർ എന്ന സിനിമയിൽ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്തു വരുന്നു എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

മികച്ച ഒരു കളക്ഷൻ താനെ സ്വന്തം ആക്കി റോഷാക്ക്
To Top