Film News

മമ്മൂട്ടി ചിത്രം ‘റോഷാക്’അടിപൊളി ത്രില്ലർ തന്നെ – Rorschach

നിസാം ബഷീർ സംവിധാനംചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് റോഷാക്. ടൈറ്റിൽ കൊണ്ടുതന്നെ ശ്രദ്ധനേടിയ സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.ഉദയ കൃഷ്ണ രചിച്ച്, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയിൽ മമ്മൂട്ടി അഭിനയിക്കും. പോലീസ് യൂണിഫോമിലാണ് മെഗാസ്റ്റാർ എത്തുന്നത്.(Mammootty movie ‘Rorschach’ is a thriller)

അനൗൺസ് ചെയ്തതുമുതൽക്ക് തന്നെ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തിയ ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ കടന്നുവന്ന നിസാം ബഷീർ ആണ് സംവിധാനം. പോസ്റ്ററുകളിൽ എല്ലാം അതീവ ആകാംക്ഷയുണർത്തുന്ന ചിത്രമാണ് റോഷാക് . പൂജ റിലീസായി എത്തുന്ന റോഷാക്കിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുനന്നത്.

 

ആക്ഷനും ത്രില്ലും നിറഞ്ഞ ഒരു സൈക്കോളജിക്കൽ ത്രില്ലറായിരിക്കും റോഷാക്കെന്നാണ് റിപ്പോർട്ടുകൾ . പ്രേക്ഷകരെ ഞെട്ടിക്കാൻ സാധ്യതയുള്ള ഒരു ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഈ മേക്കിങ് വീഡിയോ നമ്മുക്ക് തരുന്നത്.

ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്.   പ്രേക്ഷകരെ തിയേറ്ററിൽ ആകർഷിക്കും എന്നാണ് എല്ലാവരും പറയുന്നത്  ചിത്രത്തിന് വലിയ ഒരു പ്രതീക്ഷ  തന്നെ  ആണ് നൽകിയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top