Film News

സൈക്കോ ട്രീറ്റ്‌മെൻറ്റുമായി മമ്മൂട്ടി ജയിലിൽ, ചിത്രം ഉടൻ വരും – Mammootty

മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ പ്രൊഡക്ഷനായ റോഷാക്കിന്റെ സെക്കൻഡ് ലുക്ക് പുറത്ത് വിട്ടു. പാറപ്പുറത്ത് മമ്മൂട്ടി കിടക്കുന്ന ചിത്രമാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. (Mammootty)അതേസമയം ഫസ്റ്റ്ലുക്കിന് സമാനമായ രൂപവും പോസ്റ്ററിൽ കാണാൻ സാധിക്കുന്നുണ്ട്. ചിത്രം സെപ്റ്റംബർ 29 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് സിനിമ ഒരു സൈക്കോ ത്രില്ലർ ഗണത്തിൽ പെടുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.

എന്നാൽ ഒരു അഭിമുഖത്തിനിടെ ചിത്രത്തിലെ തന്റെ കഥാപാത്രം സൈക്കോ അല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. റോഷാക്ക് ഒരു ചികിത്സരീതിയാണ് അല്ലാതെ കഥാപാത്രം ഒരു സൈക്കോ അല്ലയെന്നും കഥസന്ദർഭവുമായി ബന്ധപ്പെടുത്തുന്നതെയുള്ളെന്നും മമ്മൂട്ടി അഭിമുഖത്തിൽ പറഞ്ഞിരുന്നു . ചിത്രം അതികം വൈകാതെ തന്നെ റിലീസ് ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top