മലയാള ചലച്ചിത്ര ലോകം അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്ത സിനിമ നാളെ തിയറ്ററിലെത്തുമ്പോൾ രഹസ്യങ്ങളുടെ നിധി കുംഭം തുറക്കുന്നതിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മമ്മൂട്ടി നായകനാകുന്ന റോഷാക്കിൻ്റെ മുമ്പു വന്ന ട്രെയിലറും ഇന്നു റിലീസായ ടീസറുമാണ് രഹസ്യങ്ങളുടെ ചാക്കുകെട്ടുമായി വന്ന റോഷാഖിൻ്റെ പ്രതീക്ഷ വർധിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രം റീലീസ് ആയപ്പോൾ വളരെ അതികം നിഗുഢതകൾ ആണ് പുറത്തു വന്നിരിക്കുന്നത് , മികച്ച പ്രതികരണം ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് , റോഷാക്ക് കണ്ട ആരും തന്നെ മറക്കാനിടയില്ലാത്തതാണ് മമ്മൂട്ടി അഭിനയിച്ച ലൂക്ക് ആൻറണി താമസിക്കുന്ന ‘ദിലീപ്സ് ഹെവൻ’ എന്ന പ്രേത ഭവനം പോലെത്തെ വീടിനെ കുറിച്ച്. പണി പകുതിയിൽ നിന്നുപോയ വീട് ലൂക്ക് ആൻറണി വാങ്ങുന്നതെല്ലാം സിനിമയിൽ നിർണായകമാണ്.
ഈ വീട് പിറന്നതിൻറെ ഓരോ ഘട്ടവും പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ കലാ സംവിധായകനായ ഷാജി നടുവിൽ.സിനിമയിൽ ഏറ്റവും കൂടുതൽ മുടക്കുമുതൽ വേണ്ടിവന്നത് ഈ സെറ്റ് നിർമ്മിക്കാനായിരുന്നു. യഥാർത്ഥ വീടിന് സമാനമായ രീതിയിൽ ഇരുമ്പും പ്ലൈവുഡും ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. നിർമ്മിക്കുന്നതിന് മുമ്പുള്ള വീടിൻറെ മിനിയേച്ചർ രൂപവും പൂജാ ചടങ്ങുകളും ഷാജി നടുവിൽ വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.മൂന്ന് ദിവസം കൊണ്ട് റോഷാക്ക് 9.75 കോടി രൂപയാണ് തിയറ്ററുകളിൽ നിന്നും വരുമാനം നേടിയത് , എന്നാൽ ചിത്രത്തിലെ കലാസംവിധാന മികവ് എടുത്തു പറയുകയാണ് ഇപ്പോൾ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,